ബാബരി ഭൂമി വിട്ടുകൊടുക്കാൻ പറയുന്നവർ വിഡ്ഢികളുടെ സ്വർഗത്തിൽ –ജസ്റ്റിസ് കട്ജു
text_fieldsന്യൂഡൽഹി: അയോധ്യയിലെ ബാബരി മസ്ജിദ് ഭൂമി ഹിന്ദുക്കൾക്ക് വിട്ടുകൊടുത്താൽ ഇന്ത്യൻ മുസ്ലിംകൾക്ക് എന്നന്നേക്കുമായി സമാധാനം കിട്ടുമെന്ന് കരുതുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണെന്ന് മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. അലീഗഢ് മുൻ വി.സി ചിന്തിക്കുന്നതുപോലെ വിഷയം മതപരമല്ലെന്നും വോട്ടിനായി ആളിക്കത്തിക്കുന്ന വർഗീയാഗ്നിയാണെന്നും കട്ജു തെൻറ ലേഖനത്തിൽ ഒാർമിപ്പിച്ചു.
മുൻ അലീഗഢ് വി.സിയും മുൻ കരസേന ഉപമേധാവിയുമായ െലഫ്റ്റനൻറ് ജനറൽ സമീറുദ്ദീൻ ഷാ ലഖ്നോവിൽ ഏതാനും മുസ്ലിം ബുദ്ധിജീവികളെ വിളിച്ചുചേർത്ത് ബാബരി ഭൂമി ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണമെന്ന് ആവശ്യെപ്പട്ട പശ്ചാത്തലത്തിലാണ് ജസ്റ്റിസ് കട്ജുവിെൻറ വിമർശനം. തെരഞ്ഞെടുപ്പിൽ ഹിന്ദു വോട്ട് കിട്ടാനുള്ള ഒരു ഉപകരണം മാത്രമാണിത്. ഹിന്ദു സംഘടനകൾക്ക് ഭൂമി നൽകുന്നതോടെ പ്രശ്നം തീരുമെന്നു വന്നാൽ പിെന്നങ്ങിനെ അവർ രാഷ്ട്രീയം കളിക്കും.
പണ്ടത്തെ പല ക്ഷേത്രങ്ങളെയും പള്ളികളും പല പള്ളികളേയും ക്ഷേത്രങ്ങളുമാക്കിയിട്ടുണ്ടെന്ന് കട്ജു അവകാശപ്പെട്ടു. ഇനിയും മുന്നോട്ടുനടക്കുന്നതിനു പകരം നാം പിറകോട്ട് നടക്കണമെന്നു പറയുന്നത് അംഗീകരിക്കാനാവില്ല. ഡൽഹി ജുമാ മസ്ജിദ് ക്ഷേത്രമായിരുന്നുവെന്നും അത് പൊളിച്ച് അമ്പലം പണിയണമെന്നും സാക്ഷി മഹാരാജ് പറഞ്ഞു. താജ്മഹലും അതുപോലെയാണെന്ന് മറ്റു ചിലരും പറഞ്ഞു. ഇതുപോലെ ഇന്ത്യയിലെ ഏതു പള്ളിയും പണ്ട് ക്ഷേത്രമായിരുന്നുവെന്ന അവകാശവാദവുമായി ആർക്കും വരാം. ഇതെവിെട തീരുമെന്നാണ് കരുതുന്നത്?
പണ്ട് ക്ഷേത്രമുണ്ടായിരുന്നെന്ന കാരണത്താൽ പള്ളി മുസ്ലിംകൾ വിട്ടുകൊടുക്കുന്ന പോലെ ക്ഷേത്രമാക്കിയ പള്ളികൾ തിരിച്ചു ഹിന്ദുക്കൾ വിട്ടുകൊടുക്കുമോ. ബാബരി ഭൂമി വിട്ടുകൊടുക്കുന്നതോടെ എന്നേക്കുമായി സമാധാനം ലഭിക്കുമെന്ന് കരുതുന്ന സമീറുദ്ദീൻ ഷായെ പോലുള്ളവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്. സൈന്യത്തിൽ വലിയ ആദരവുണ്ടായിരുന്ന മുൻ വി.സിക്ക് ഇന്ത്യയിലെ രാഷ്ട്രീയ യാഥാർഥ്യങ്ങളറിയില്ല.
തനിക്കറിയാവുന്ന ഷായെ തെറ്റിദ്ധരിപ്പിച്ചതാകാം. ഇന്ത്യ വ്യവസായ വികസനം നേടാതെ മതം, ജാതി, ഭാഷ, ഗോത്രം എന്നിവയുടെ പേരിൽ തമ്മിലടിക്കുന്നതിനു പിന്നിൽ വികസിത രാജ്യങ്ങളുടെ ൈകയുണ്ടാകുമെന്ന് സംശയിക്കുന്നതെന്നും കട്ജു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.