ബാബർനാമയിൽ രാമക്ഷേത്രം പറയുന്നില്ല –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മുഗൾ ചക്രവർത്തിയായ ബാബറിെൻറ ഒാർമക്കുറിപ്പായ ബാബർനാമയിൽ രാമക്ഷേത ്രത്തെക്കുറിച്ച് പരാമർശമില്ലെന്ന് സുപ്രീംകോടതി. രാമവിഗ്രഹത്തിനു വേണ്ടി ഹാജരാ യ അഭിഭാഷകൻ സി.എസ്. വൈദ്യനാഥൻ സുപ്രീംകോടതിയുടെ അഭിപ്രായം ശരിയാണെന്ന് സമ്മതിക് കുകയും ചെയ്തു. ബാബരി ഭൂമി കേസിൽ ബുധനാഴ്ചയും തുടർന്ന വാദം കേൾക്കലിലായിരുന്നു സു പ്രീംകോടതിയുടെ നിരീക്ഷണം.
ബാബർനാമയിൽ രാമക്ഷേത്രത്തെക്കുറിച്ച് പരാമർശമില്ലാത്ത കാര്യം ജസ്റ്റിസ് എസ്.എ. ബേബ്ഡെയാണ് വൈദ്യനാഥനോട് ചൂണ്ടിക്കാട്ടിയത്. അത്തരമൊരു പരാമർശമില്ലെന്ന് വൈദ്യനാഥനും സമ്മതിച്ചു. തുടർന്ന് വാദത്തിലിടപെട്ട സുന്നി വഖഫ് ബോർഡ് അഭിഭാഷകൻ അഡ്വ. രാജീവ് ധവാൻ പള്ളിയുെട നിർമാണവുമായി ബന്ധപ്പെട്ട് ബാബർനാമയിലുള്ള പേജുകൾ അപ്രത്യക്ഷമായതായി സുപ്രീംകോടതി മുമ്പാകെ ബോധിപ്പിച്ചു.
അതേസമയം, ബാബറോ ഒൗറംഗസീബോ രാമെൻറ ജന്മസ്ഥലത്ത് ബാബരി മസ്ജിദ് അല്ലാത്ത മറ്റൊരു കെട്ടിടം പണിതിട്ടുണ്ടെന്ന് സി.എസ്. വൈദ്യനാഥൻ വാദിച്ചു. പള്ളിയിലുണ്ടായിരുന്ന തൂണുകളിൽ മുസ്ലിംകളുേടതല്ലാത്ത ചിത്രങ്ങളുണ്ടായിരുന്നുവെന്നും അത് ക്ഷേത്രത്തിൽനിന്ന് എടുത്തതാകാമെന്ന വാദവും അദ്ദേഹം മുന്നോട്ടുവെച്ചു. ഇതിനായി ബ്രിട്ടീഷ് സർവേയറുടെ പുസ്തകത്തിലെ വരികളും അദ്ദേഹം ഉദ്ധരിച്ചു.
ഇൗസ്റ്റ് ഇന്ത്യ കമ്പനിയുടെ ഗസറ്റിയർ, ബ്രിട്ടീഷ് സൈനിക എൻജിനീയർ അലക്സാണ്ടർ കണ്ണിങ്ഹാമിെൻറ പുരാവസ്തു റിപ്പോർട്ട് എന്നിവയിലെ ചില ഭാഗങ്ങളും അദ്ദേഹം വായിച്ചു. ബാബരി മസ്ജിദ് എന്ന് ഇൗ പള്ളിക്ക് 19ാം നൂറ്റാണ്ടു വെര പേരില്ലായിരുന്നുവെന്നും ശ്രീരാമെൻറ ജന്മസ്ഥലമെന്ന നിലക്ക് നൂറ്റാണ്ടുകളോളം ഹിന്ദുക്കൾ അവിടെ ആരാധന നടത്തിയിട്ടുണ്ടെന്നുമുള്ള വാദത്തിന് പല പുസ്തകങ്ങളും വൈദ്യനാഥൻ പരാമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.