ബാബരി കേസ് ഇഴഞ്ഞതിൽ അതൃപ്തി; നീതി നിർവഹണത്തിൽനിന്നുള്ള ഒഴിഞ്ഞുമാറ്റം –സുപ്രീംകോടതി
text_fields
ന്യൂഡൽഹി: കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും ബാബരി മസ്ജിദ് തകർത്ത കേസ് തീർപ്പാക്കാത്തത് നീതി നിർവഹണത്തിൽനിന്നുള്ള ബോധപൂർവമായ ഒഴിഞ്ഞുമാറ്റമാണെന്ന് കുറ്റപ്പെടുത്തിയ സുപ്രീംകോടതി ഭരണഘടന വകവെച്ചുതരുന്ന അസാധാരണമായ അധികാരമുപയോഗിച്ച് കേസിൽ കർസേവകർക്കും നേതാക്കൾക്കും സംയുക്ത വിചാരണ പരിഗണിക്കുമെന്നും വ്യക്തമാക്കി. അതിനിടെ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി തുടങ്ങി മുതിർന്ന 20ഒാളം സംഘ്പരിവാർ നേതാക്കൾക്കെതിരെ പള്ളി തകർത്ത സംഭവത്തിൽ ഗൂഢാേലാചനക്കുറ്റം നിലനിൽക്കുമെന്ന യു.പി.എ സർക്കാറിെൻറ കാലത്തെ നിലപാട് സി.ബി.െഎ വ്യാഴാഴ്ച ജസ്റ്റിസുമായ പി.സി. ഘോസെ, രോഹിംഗ്ടൺ നരിമാൻ എന്നിവരടങ്ങുന്ന ബെഞ്ച് മുമ്പാകെ ആവർത്തിച്ചു.
1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തതില്‍ എൽ.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി, വിനയ് കത്യാര്‍ അശോക് സിംഗാൾ, സാധ്വി ഋതംബര, വി.എച്ച്. ദാല്‍മിയ, മഹന്ത് അവൈദ്യനാഥ്, ഗിരിരാജ് കിഷോർ, സതീശ് പ്രധാൻ, സി.ആര്‍. ബന്‍സല്‍, ആര്‍.വി. വേദാന്തി, പരമഹംസ് രാംചന്ദ്ര ദാസ്, ജഗദീഷ് മുനി മഹാരാജ്, ബി.എല്‍. ശര്‍മ, നൃത്യ ഗോപാല്‍ ദാസ്, ധരംദാസ്, സതീശ് നഗർ, മൊരേശ്വര്‍ സാവെ തുടങ്ങി 20ല്‍പരം മുതിര്‍ന്ന ബി.ജെ.പി, സംഘ്പരിവാര്‍ നേതാക്കള്‍ക്കെതിരെ ഗൂഢാേലാചനക്കുറ്റം ചുമത്തണമെന്ന സി.ബി.െഎയുടെ അപ്പീൽ വ്യാഴാഴ്ച വീണ്ടും പരിഗണിച്ചപ്പോൾ ഇൗ കേസ് 1992ലേതാണെന്ന് ഒാർക്കണമെന്ന് ജസ്റ്റിസ് ഘോസെ പറഞ്ഞു. 25 വർഷം കഴിഞ്ഞു. അതിനാൽ അടുത്ത രണ്ടുവർഷത്തിനകം ദിനേനയെന്നോണം കേസ് പരിഗണിച്ച് തീർപ്പാക്കണമെന്നാണ് ഇൗ കേസിെൻറ കാര്യത്തിൽ തങ്ങൾക്ക് നൽകാനുള്ള ഉത്തരവെന്ന് ജ. ഘോസെ പറഞ്ഞു.
കേസിലെ എത്രയോ പ്രതികൾ ഇതിനകം മരിച്ചുപോയെന്നും മറ്റു ചിലർ ഇപ്പോൾ മരിക്കുമെന്നും ബെഞ്ചിൽ കൂടെയുള്ള ജസ്റ്റിസ് നരിമാൻ കൂട്ടിച്ചേർത്തു. റായ്ബറേലി കോടതി ഇതുവരെ 57 സാക്ഷികളെ മാത്രമാണ് വിസ്തരിച്ചത്. ഇനി 105 സാക്ഷികളെ വിസ്തരിക്കാനുണ്ട്. ലഖ്നോവിൽ കർസേവകർക്കെതിരായ കേസിൽ 195 സാക്ഷികളുടെ മൊഴിയെടുത്തു. 800 കർസേവകരുടെ മൊഴി ഇനിയെടുക്കാനുണ്ട്. വിചാരണ ഇങ്ങനെ കെട്ടിക്കിടക്കുന്നതുതന്നെ നീതി നിർവഹണത്തിൽനിന്നുള്ള ഒഴിഞ്ഞുമാറലാണ്. അതുകൊണ്ട് എൽ.കെ. അദ്വാനി അടക്കമുള്ള മുതിർന്ന ബി.ജെ.പി േനതാക്കൾക്കെതിരായ റായ്ബറേലി കേസും കർസേവകർക്കെതിരായ ലഖ്നോ കേസും ഭരണഘടനയുടെ 142ാം അനുച്ഛേദം തങ്ങൾക്ക് നൽകുന്ന അസാധാരണ അധികാരമുപയോഗിച്ച് ഒരുമിച്ച് നടത്തുന്നത് പരിഗണിക്കുമെന്ന് ബെഞ്ച് പറഞ്ഞു.
ലഖ്നോ കോടതിയിലെ എഫ്.െഎ.ആറിൽ ചുമത്തിയ ഗൂഢാലോചനാക്കുറ്റം റായ്ബറേലിയിലെ കോടതിയിൽ അദ്വാനിയും ജോഷിയുമടങ്ങുന്ന ഹിന്ദുത്വ നേതാക്കൾക്ക് മേൽ ചുമത്തരുതെന്ന് അലഹബാദ് ഹൈകോടതി പറഞ്ഞിട്ടിെല്ലന്ന് സി.ബി.െഎക്ക് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ നീരജ് കിഷൻ കൗൾ ബോധിപ്പിച്ചു. എല്ലാറ്റിനും മുകളിലൊരു ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് സി.ബി.െഎ കണ്ടെത്തിയതെന്നും അതിനാൽ മുതിർന്ന നേതാക്കൾക്കെതിരായ ഗൂഢാേലാചന നിലനിൽക്കുമെന്നും കൗൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.