അദ്വാനി, ജോഷി, ഉമാഭാരതി...; ബാബരി മസ്ജിദ് തകർത്ത കേസിലുണ്ടായിരുന്നത് 48 പ്രതികൾ
text_fieldsന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്തത് സംബന്ധിച്ച ഗൂഢാലോചന കേസില്‍ പ്രത്യേക സി.ബി.ഐ കോടതിയുടെ വിധി എന്തായിരിക്കുമെന്ന് എല്ലാവരും കാത്തിരിക്കാൻ കാരണം പ്രതി ചേർക്കപ്പെട്ടവരുടെ പ്രധാന്യം തന്നെയായിരുന്നു. 48 പേരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. ഇവരിൽ 16 പേര്‍ മരിച്ചു. 28 വര്‍ഷം പഴക്കമുളള കേസിലെ പ്രതിപ്പട്ടികയിലെ പ്രധാനികളായ എൽ.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ് എന്നിവർ നേരിട്ട് കോടതിയിൽ ഹാജരായതുമില്ല. 92 വയസ്സായ അദ്വാനിയെയും 86 വയസ്സായ ജോഷിയെയും ആരോഗ്യകാരണങ്ങളാല്‍ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇവർ വിഡിയോ കോൺഫ്രൻസിങ് വഴിയാണ് ഹാജരായത്. ഉമാഭാരതിയും കല്യാണ്‍ സിങ്ങും കോവിഡ് ചികില്‍സയിലായതിനാൽ എത്താനാവില്ലെന്ന് അറിയിക്കുകയായിരുന്നു.. മറ്റുള്ളവരോട് കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ സി.ബി.ഐ ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് 26 പ്രതികൾ കോടതിയിലെത്തി.
കേസിൽ പ്രതിചേർക്കപ്പെട്ടവരിലെ പ്രധാനികൾ
എൽ.കെ അദ്വാനി
മുരളി മനോഹര്‍ ജോഷി
ഉമാഭാരതി
കല്യാണ്‍ സിങ്
കെ. ഗോവിന്ദാചാര്യ
സാധ്വി ഋതംബര
വിഷ്ണുഹരി ഡാല്‍മിയ
വിനയ് കത്യാർ
ചമ്പത്ത് റായ് ബന്‍സല്‍
സതീഷ് പ്രഥാന്‍
സതീഷ് ചന്ദ്ര സാഗര്‍
ബാല്‍താക്കറെ
അശോക് സിംഗാൾ
പരംഹംസ് റാം ചന്ദ്ര ദാസ്
മോറേശ്വര്‍ സാവെ
ആർ.വി വേദാന്തി
ജഗ്ദീഷ് മുനി മഹാരാജ്
ബി.എൽ ശർമ
നൃത്യ ഗോപാൽ ദാസ്
ധരം ദാസ്
സതീഷ് നഗർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.