ബാബരി ഭൂമി കേസ്: സുപ്രീംകോടതി തീരുമാനം അമ്പരിപ്പിക്കുന്നത് -ആർ.എസ്.എസ്
text_fieldsഗ്വാളിയോർ: ബാബരി ഭൂമി കേസ് മധ്യസ്ഥതയിൽ പരിഹരിക്കാനുള്ള സുപ്രീംകോടതി നീക്കത്തിനെതിരെ ആർ.എസ്.എസ്. സുപ്രീംകോടത ി തീരുമാനം അമ്പരിപ്പിക്കുന്നതാണെന്ന് അഖില ഭാരതീയ പ്രതിനിധിസഭ പ്രമേയം വിമർശിച്ചു. ദശാബ്ദങ്ങളായി ഭൂമി തർക്ക കേസ് കോടതിയിൽ നിലനിൽക്കുന്നു.
ശബരിമല സ്ത്രീ പ്രവേശനം അടക്കമുള്ള വിഷയങ്ങളിൽ സുപ്രീംകോടതി തീരുമാനമെടുത്തിട്ടുണ്ട്. അയോധ്യയുടെ കാര്യത്തിൽ തീരുമാനം നീട്ടിക്കൊണ്ടു പോകുന്നു. ഇത് അംഗീകരിക്കാൻ കഴിയില്ല. പ്രശ്നത്തെ കോടതി ഗൗരവത്തോടെ കാണുന്നില്ലെന്നും പ്രമേയത്തിൽ കുറ്റപ്പെടുത്തി.
തർക്ക ഭൂമിയിൽ ക്ഷേത്രം പണിയാൻ നിയമനിർമാണം കൊണ്ടു വരണമെന്ന് കേന്ദ്ര സർക്കാറിനോട് സംഘ്പരിവാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സുപ്രീംകോടതി പരിഗണിക്കുന്ന കേസിൽ അന്തിമ തീർപ്പ് വന്നതിന് ശേഷം വിഷയത്തിൽ ഇടപെടാമെന്ന നിലപാടിലാണ് കേന്ദ്രം.
ബാബരി ഭൂമി തർക്കം പരിഹരിക്കാൻ മൂന്നംഗ മധ്യസ്ഥ സംഘത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്നലെ നിയോഗിച്ചിരുന്നു. സുപ്രീംകോടതി മുൻ ജഡ്ജി ഖലീഫുല്ലയാണ് സമിതിയുടെ അധ്യക്ഷൻ. ശ്രീ.ശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പിഞ്ചു എന്നിവരാണ് സമിതി അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.