ബാബരി കേസിൽ വിചാരണ ഇന്ന് തുടങ്ങും
text_fields
ലഖ്നോ: ബാബരി മസ്ജിദ് തകർത്ത കേസിൽ ലഖ്നോവിലെ പ്രത്യേക സി.ബി.െഎ കോടതിയിൽ ബുധനാഴ്ച വിചാരണ തുടങ്ങും. ബി.ജെ.പിയുടെ മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി തുടങ്ങിയവരാണ് കേസിലെ പ്രതികൾ. മേയ് 20ന് കോടതി അഞ്ച് വി.എച്ച്.പി നേതാക്കൾക്ക് ജാമ്യം അനുവദിച്ചിരുന്നു.
കേസിൽ പ്രതിയായ വി.എച്ച്.പി നേതാവ് കഴിഞ്ഞ ദിവസം ഹാജരാകാത്തതിനെ തുടർന്ന് വിചാരണ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി എന്നിവർക്കെതിരെ ചുമത്തിയ ക്രിമിനൽ ഗൂഢാലോചന കുറ്റം അലഹബാദ് ഹൈകോടതി റദ്ദാക്കിയിരുന്നുവെങ്കിലും സുപ്രീംകോടതി ഇത് പുനഃസ്ഥാപിക്കുകയായിരുന്നു. കേസിൽ ദിവസവും വാദം കേൾക്കാനും രണ്ടു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പുറെപ്പടുവിക്കാനും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.