ബാബരി പ്രസ്താവന: പ്രജ്ഞ സിങ്ങിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻെറ രണ്ടാമത്തെ നോട്ടീസ്
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്തതിൽ പങ്കാളിയായതിൽ അഭിമാനമുണ്ടെന്ന് പറഞ്ഞ മാ ലേഗാവ് സ്ഫോടനക്കേസിലെ പ്രതി പ്രജ്ഞ സിങ് ഠാകുറിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷ െൻറ നോട്ടീസ്. വർഗീയ വിദ്വേഷ പ്രചാരണത്തിന് ബി.ജെ.പിയുെട ഭോപാൽ സ്ഥാനാർഥിയായ പ്ര ജ്ഞ സിങ്ങിന് ലഭിക്കുന്ന രണ്ടാമത്തെ നോട്ടീസാണിത്. മുംബൈ ഭീകരാക്രമണത്തിൽ െകാല്ലപ് പെട്ട ഭീകരവിരുദ്ധസേന തലവൻ ഹേമന്ത് കർക്കരെക്കെതിരായ പരാമർശത്തിനായിരുന്നു പ്രജ്ഞക്ക് ആദ്യ നോട്ടീസ്.
ടി.വി9 ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് താനും 1992ൽ ബാബരി മസ്ജിദ് തകർക്കാനുള്ള കർസേവയിൽ പങ്കാളിയായിരുെന്നന്നും അതിൽ അഭിമാനമുണ്ടെന്നും പ്രജ്ഞ പറഞ്ഞത്. ‘‘രാജ്യത്തിെൻറ കറുത്ത പുള്ളിയാണ് ചരിത്രത്തിൽനിന്ന് ഞങ്ങൾ മായ്ച്ചത്. പള്ളി തകർക്കാനായി ഞങ്ങൾ പോയി. പള്ളിക്കു മുകളിൽ പൊത്തിപ്പിടിച്ച് കയറി. ഞാൻ അത് തകർത്തിട്ടു. ദൈവം എനിക്ക് അത്തരമൊരു അവസരം തന്നത് ഭാഗ്യമായി കരുതുന്നു. ആ സ്ഥലത്ത് രാമക്ഷേത്രം നിർമിക്കുമെന്ന് ഞങ്ങൾ ഉറപ്പുവരുത്തും’’ എന്നായിരുന്നു പ്രജ്ഞയുടെ വാക്കുകൾ. എന്നാൽ, കമീഷൻ നോട്ടീസ് ലഭിച്ചശേഷവും പ്രജ്ഞ പറഞ്ഞത് ആവർത്തിച്ചു.
താനടക്കമുള്ളവരെ പിടികൂടിയതിെൻറ കർമഫലമായാണ് ഹേമന്ത് കർക്കരെ കൊല്ലപ്പെട്ടതെന്നാണ് പ്രജ്ഞ സിങ് നേരേത്ത പറഞ്ഞത്. കർക്കരെയെ താൻ ശപിച്ചിരുന്നുവെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ, കടുത്ത പ്രതിഷേധത്തെ തുടർന്ന് പ്രസ്താവന പിൻവലിച്ചു. മേയ് 12ന് തെരഞ്ഞെടുപ്പ് നടക്കുന്ന ഭോപാലിൽ മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങിനെ നേരിടാനാണ് ബി.െജ.പി ഭീകരക്കേസിലെ പ്രതിയായ പ്രജ്ഞയെ സ്ഥാനാർഥിയാക്കിയത്.
അതിനിടെ, പ്രജ്ഞയുടെ നേതൃത്വത്തിൽ മാലേഗാവിൽ ഹിന്ദുത്വ ഭീകരർ സ്ഫോടനത്തിൽ കൊലപ്പെടുത്തിയയാളുടെ പിതാവ് അവരുടെ സ്ഥാനാർഥിത്വം ചോദ്യംചെയ്ത് കോടതിയെ സമീപിച്ചിട്ടുണ്ട്. വിവിധ സമുദായങ്ങൾക്കിടയിൽ ശത്രുതയും സംഘർഷവുമുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചതിനാണ് കമീഷൻ നോട്ടീസ് അയച്ചതെന്ന് പ്രജ്ഞ തന്നെ സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.