ജയ്റ്റ്ലിയുടെ സംസ്കാര ചടങ്ങിനിടെ പോക്കറ്റടി; കേന്ദ്രമന്ത്രിമാരുടെ ഫോൺ നഷ്ടമായി
text_fieldsന്യൂഡൽഹി: മുൻ കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലിയുടെ സംസ്കാര ചടങ്ങിനിടെ കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെ 11 പേരുടെ മൊബൈൽ ഫോണുകൾ പോക്കറ്റടിച്ചു. കേന്ദ്ര വനം, പരിസ്ഥിതി സഹമന്ത്രി ബാബുൽ സുപ്രിയോ, കേന്ദ്ര വാണിജ്യ-വ് യവസായ സഹമന്ത്രി സോം പ്രകാശ്, പതഞ്ജലി വക്താവ് എസ്.കെ. തിജാരവാല അടക്കമുള്ളവരുടെ ഫോണുകളാണ് മോഷണം പോയത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തെൻറ സെക്രട്ടറി ധർമേന്ദ്ര കുശാലിെൻറ ഫോണും മോഷണം പോയതായി ബാബുൽ സുപ്രിയോ പറഞ്ഞു. ‘‘അവിടെ ഒരു സ്ഥലത്ത് വെള്ളം പുറത്തേക്ക് ഒഴുകിയതിനാൽ ആളുകൾ കൂടിയിരുന്നു. ഈ ഭാഗത്താണ് സന്ദർശകരെ പോക്കറ്റടിക്കാർ ലക്ഷ്യം വെച്ചതെന്നാണ് ഞാൻ കരുതുന്നത്. ഞാൻ പരാതി നൽകിയിട്ടുണ്ട്.’’-സുപ്രിയോ പറഞ്ഞു.
ഓരോ 10-15 മിനുട്ട് കഴിയുമ്പോഴും ഓരോരുത്തരായി തെൻറ ഫോൺ നഷ്ടപ്പെട്ടുവെന്ന് പറയുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. താൻ പൊലീസിനെ കുറ്റപ്പെടുത്തുന്നില്ല. എല്ലാ പോക്കറ്റടിക്കാരേയും അവർക്ക് പിന്തുടരാൻ സാധിക്കില്ല. പക്ഷെ ആളുകൾ കൂടുന്നിടത്ത് അധികമായി സിസി ടിവി കാമറകൾ സ്ഥാപിക്കുന്നതിലൂടെ അത്തരം കാര്യങ്ങൾ തടയാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.