Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാബുൽ സുപ്രിയോ...

ബാബുൽ സുപ്രിയോ പാർട്ടിവിട്ടതുകൊണ്ട്​​ ബി.ജെ.പിക്ക്​ നഷ്​ടമൊന്നുമില്ലെന്ന്​​ സുവേന്ദു അധികാരി

text_fields
bookmark_border
suvendu adhikari, Babul Supriyo
cancel

കൊൽക്കത്ത: മുൻ കേന്ദ്രമന്ത്രിയും എം.പിയുമായ ബാബുൽ സുപ്രിയോ ബി.ജെ.പി വിട്ടത്​ പാർട്ടിക്ക്​ നഷ്​ടം ഉണ്ടാക്കി​ല്ലെന്ന്​ ബംഗാൾ പ്രതിപക്ഷ നേതാവ്​ സുവേന്ദു അധികാരി. ബാബുൽ നല്ലൊരു രാഷ്​ട്രീയ നേതാവോ, സംഘാടകനോ അല്ല. രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്​ ഒരു പ്രാധാന്യവുമില്ല.

പാർട്ടി വിട്ടത്​ അദ്ദേഹത്തിന്‍റെ വ്യക്തിപരമായ തീരുമാനമാണ്.എന്നാൽ പാർലമെന്‍റ്​ അംഗത്വം ബാബുൽ രാജിവെക്കണം. പോകുന്നതിന് മുമ്പ് അദ്ദേഹം ബി.ജെ.പിയെ അറിയിക്കേണ്ടതായിരുന്നു. അദ്ദേഹത്തിനൊപ്പം കൂടുതൽ കാലം പ്രവർത്തിച്ചി​ട്ടില്ലെങ്കിലും വ്യക്​തിപരമായി ബാബുൽ നല്ലൊരു സുഹൃത്താണെന്നും സുവേന്ദു അധികാരി കൂട്ടിച്ചേർത്തു.

ശനിയാഴ്ചയാണ് ബാബുൽ​ ബി.ജെ.പിയിൽ നിന്ന്​ രാജിവെച്ച്​ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്​. നേരത്തെ തന്നെ ബി.ജെ.പി വിടുമെന്ന വാർത്തയുണ്ടായിരുന്നെങ്കിലും ഏത്​ പാർട്ടിയിൽ ചേരുമെന്ന​ സൂചനകൾ നൽകിയിരുന്നില്ല.

പശ്​ചിമബംഗാളിൽ മമത ബാനർജി അധികാരം പിടിച്ചതിന്​ ശേഷം തൃണമൂൽ കോൺഗ്രസിലെത്തുന്ന അഞ്ചാമത്തെ ബി.ജെ.പി നേതാവാണ്​ ബാബുൽ സുപ്രിയോ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Babul SupriyoSuvendu Adhikari
News Summary - Babul Supriyo Departure Not A Loss To BJP: Suvendu Adhikari
Next Story