മുൻ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ ബി.ജെ.പി വിട്ട് തൃണമൂലിൽ
text_fieldsകൊൽക്കത്ത: മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി എം.പിയുമായ ബാബുൽ സുപ്രിയോ പാർട്ടി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. നേരത്തെ രാഷ്ട്രീയം വിടുമെന്ന് ബാബുൽ സുപ്രിയോ അറിയിച്ചിരുന്നുവെങ്കിലും മറ്റേതെങ്കിലും രാഷ്ട്രീയപാർട്ടിയിൽ ചേരുന്നതിനെ കുറിച്ച് സൂചനകൾ നൽകിയിരുന്നില്ല.
തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, രാജ്യസഭ എം.പി ഡെറിക് ഒബ്രിയാൻ എന്നിവർ ചേർന്ന് ബാബുൽ സുപ്രിയോയെ സ്വീകരിച്ചു. ബാബുൽ സുപ്രിയോ തൃണമൂൽ കോൺഗ്രസിൽ ചേർന്നുവെന്ന് പാർട്ടി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയും അറിയിച്ചു.
പശ്ചിമബംഗാളിൽ മമത ബാനർജി അധികാരം പിടിച്ചതിന് ശേഷം തൃണമൂൽ കോൺഗ്രസിലെത്തുന്ന അഞ്ചാമത്തെ ബി.ജെ.പി നേതാവ് ബാബുൽ സുപ്രിയോ. മറ്റ് നാല് പേരും ബി.ജെ.പി എം.എൽ.എമാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.