നോട്ട് ക്യൂവിൽ പിറന്ന 'ഖജാൻജി'; തെരഞ്ഞെടുപ്പിലും താരം
text_fieldsലഖ്നോ: രണ്ട്മാസവും 11 ദിവസവും പ്രായമായ ഖജാൻജി നാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിെൻറ തെരഞ്ഞെടുപ്പ് പ്രചരണത്തിലെ താരമാണ് ഇപ്പോൾ. തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ നംവബർ എട്ടിലെ കേന്ദ്ര സർക്കാരിെൻറ നോട്ട് നിരോധന തീരുമാനത്തെ വിമർശിക്കുേമ്പാഴെല്ലാം അഖിലേഷ് ഇൗ കുട്ടിയുടെ പേരും പരാമർശിക്കും. നോട്ട് നിരോധനം പാവപ്പെട്ടവരെയായിരുന്നു ഗുരുതരമായി ബാധിച്ചതെന്ന് ഒരോരുത്തരെയും ഒാർമപ്പെടുത്താൻ.
ഡിസംബർ രണ്ടിന് ഉത്തർ പ്രദേശിലെ ബാങ്കിന് മുന്നിൽ പണം പിൻവലിക്കാൻ ക്യൂ നിൽക്കുേമ്പാഴായിരുന്നു അമ്മ സർവേശാ ദേവി ഖജാൻജിക്ക് ജൻമം നൽകിയത്. ബാങ്കിൽ പിറന്ന മകന് ട്രഷറർ. എന്ന അർഥം വരുന്ന ഖജാൻജി നാഥ് എന്ന പേരുമിട്ടു. സർദാർപൂർ ഗ്രാമത്തിലെ വീട്ടിലിരുന്ന് സർവേശ ദേവി ആ സംഭവം വിവരിക്കുന്നതിങ്ങനെ...
രാവിലെ ഒമ്പത് മണിയോടെയാണ് പണം പിൻവലിക്കാൻ ജിഞ്ചാക് നഗരതിലെ ബാങ്കിലേക്ക് പോയത്. 35 വയസുള്ള പൂർണ ഗർഭിണിയായ ഞാൻ ബാങ്കിലെത്താൻ അമ്മായിയമ്മ ശശിദേവിയോടൊപ്പം മൂന്ന് കിലോമീറ്റർ നടന്നു. പത്ത് വയസുകാരിയായ മൂത്ത മകൾ പ്രീതിയും ഒപ്പമുണ്ടായിരുന്നു. പാമ്പാട്ടിയായ ഭർത്താവ് കഴിഞ്ഞ ആഗസ്തിൽ ക്ഷയരോഗം ബാധിച്ച് മരിച്ചിരുന്നു. കുറച്ച് മാസം മുമ്പ് പാവപ്പെട്ടവർക്ക് വീട് പണിയാൻ സർക്കാർ അനുവദിച്ച 20000 രൂപ എടുക്കാനാണ് ബാങ്കിലേക്ക് പോയത്.
പത്ത് മണിക്ക് ബാങ്ക് തുറന്നു. നൂറുകണക്കിന് ആളുകൾ അവിടെയുണ്ടായിരുന്നു. സ്ത്രീകൾക്ക് പ്രത്യേക ക്യു ഉണ്ടായിരുന്നെങ്കിലും എനിക്ക് മുന്നിലും പിന്നിലും ധാരാളംപേർ നിൽക്കുകയായിരുന്നു. ഉച്ച കഴിഞ്ഞതോടെ എനിക്ക് പ്രസവ വേദന തുടങ്ങി. വളരെ പെെട്ടന്ന് പണം നൽകാൻ അമ്മായി അമ്മ ബാങ്ക് അധികൃതരോട് കെഞ്ചി. ഇതൊന്നും ബാങ്ക് അധികൃതർ ഗൗനിച്ചില്ല. എല്ലാവരും ഇങ്ങനെയുള്ള ന്യായങ്ങൾ പറയുമെന്നായിരുന്നു ബാങ്ക് ഉദ്യേഗസ്ഥരുടെ മറുപടി. അമ്മായിഅമ്മ അന്ന് കൂടായില്ലായിരുന്നെങ്കിൽ അന്ന് ഞാൻ മരിച്ചേനെയെന്ന് സർവേശ ദേവി ഒാർമിക്കുന്നു.
ഒട്ടും സമയം കളയാനില്ലെന്ന് മനസിലാക്കി അമ്മായിഅമ്മയാണ് സർവേശ ദേവിയെ ബാങ്കിലെ കോണിപ്പടിയുടെ മൂലയിലേക്ക് കൊണ്ടുപോയത്. പ്രീതി അമ്മയുടെ ഷാൾ കർട്ടൻ പോലെ വലിച്ചുകെട്ടി. അപ്പോഴേക്കും സർവേശ ദേവി കുഞ്ഞിന് ജൻമം നൽകിയിരുന്നു. ക്യൂവിൽ നിന്ന് ജനങ്ങൾ മരിക്കുമെന്നും മരുമകളോട് കുറച്ച് ദയ കാണിക്കണമെന്നും പറഞ്ഞ് ശശി ദേവി ബാങ്കുകാരോട് ദേഷ്യപ്പെട്ടു. അക്കൗണ്ട് സർവേശ ദേവിയുടെ പേരിലായതിനാൽ അവരുടെ വിരലടയാളം പതിച്ചതിന് ശേഷം ബാങ്ക് അധികൃതർ പണം നൽകി.
അതേസമയം യുവതിടെ സാഹചര്യം ഇത്ര ഗുരുതരമായിരുന്നെന്ന് ഒരു പിടിയുമില്ലായിരുന്നെന്നാണ് ബാങ്ക് മാനേജർ എസ്കെ ചൗധരി പറയുന്നത്. വളരെ തിരിക്കായിരുന്നു. ബാങ്കിന് മുന്നിൽ ധാരാളം ജനങ്ങളാണ് നിന്നിരുന്നത്. ഇതിനിടയിൽ ഗർഭിണിയായ യുവതിയുണ്ടെന്ന് അറിയാനുള്ള യാതൊരു മാർഗവും ഉണ്ടായിരുന്നില്ലെന്ന് ബാങ്ക് മാനേജർ പറഞ്ഞു.
ബാങ്കിൽ ജനിച്ച കുഞ്ഞിന് ഖജാൻജി നാഥ് എന്ന പേര് നിർദേശിച്ചത് ഗ്രാമത്തലവനാണ്. ഞങ്ങൾ ഒരു പേരും തീരുമാനിച്ചിട്ടില്ലാത്തതിനാൽ അത് അംഗീകരിക്കുകയായിരുന്നെന്ന് സർവേശ ദേവി ചിരിച്ചുകൊണ്ട് പറഞ്ഞു. ഖജാൻജിയായി ജനിച്ച കുഞ്ഞ് കുടുംബത്തിൽ ചെറിയ ഭാഗ്യവും കൊണ്ടുവന്നു. അവന് ഒരുമാസം പൂർത്തിയാകുന്നതിന് മുമ്പ് അഖിലേഷ് യാദവ് സർവേശ ദേവിക്ക് 2 ലക്ഷം രൂപ സമ്മാനിച്ചു. ഖജാൻജി നാഥിനെ നല്ലപോലെ പരിചരിക്കാൻ മുഖ്യമന്ത്രി പറഞ്ഞു. അവനെ സ്കൂളിൽ വിട്ട് നല്ല വിദ്യാഭ്യാസം ചെയ്യിക്കാനും നല്ല ജോലി നേടിക്കൊടുക്കാനൂം ഞാൻ ആഗ്രഹിക്കുന്നു. എല്ലാം ഇൗശ്വര നിയോഗമനുസരിച്ചാണെന്ന് സർവേശ ദേവി കൂട്ടിച്ചേർത്തു. അതേസമയം അഖിലേഷിെൻറ പ്രവൃത്തി രാഷ്ട്രീയ ലക്ഷ്യത്തോട് കൂടിയാണെന്ന് രാഷ്ട്രീയ എതിരാളികളും ആേരാപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.