മുംബൈയിൽ നീന്തൽക്കുളത്തിൽ മുതലക്കുഞ്ഞ്
text_fieldsമുംബൈ: മുബൈയിൽ നീന്തൽക്കുളത്തിൽ മുതലക്കുഞ്ഞ്. ദാദറിൽ ശിവാജി പാർക്കിലെ മഹാത്മാഗാന്ധി നീന്തൽക്കുളത്തിൽ നിന്നാണ് മുതലക്കുഞ്ഞിനെ കണ്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. രണ്ടടി നീളമുള്ള മുതലക്കുഞ്ഞിനെ വിദഗ്ധരുടെ സഹായത്തോടെയാണ് പിടികൂടിയത്. മുതലക്കുഞ്ഞ് കുളത്തിൽ നീന്തുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
നീന്തൽകുളത്തിൽ മുതലക്കുഞ്ഞ് എവിടെ നിന്നാണ് എത്തിയതെന്ന് അന്വേഷിക്കുമെന്നും അതിനനുസരിച്ച് ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിക്കുമെന്നും ഡെപ്യൂട്ടി കമീഷണർ കിഷോർ ഗാന്ധി അറിയിച്ചു.
എല്ലാ ദിവസവും നീന്തൽകുളം തുറക്കുന്നതിന് മുമ്പ് ജീവനക്കാർ സുരക്ഷാപരിശോധന നടത്താറുണ്ടെന്നും രാവിലെ നടത്തിയ പരിശോധനയിലാണ് മുതലക്കുഞ്ഞിനെ കണ്ടതെന്നും ശിവാജി പാർക്ക് കോഡിനേറ്റർ പറയുന്നു. ജീവനക്കാരൻ ഉടൻതന്നെ വനം വകുപ്പിനെയും അഗ്നിശമനസേനയെയും പൊലീസിനെയും വിവരം അറിയിച്ചിരുന്നു. മുതലക്കുഞ്ഞിനെ വനംവകുപ്പിന് കൈമാറാനുള്ള നടപടികൾ സ്വീകരിച്ചു.
മുതലക്കുഞ്ഞിനെ പിടികൂടുന്നതിനിടെ നീന്തൽക്കുളം ശുചീകരണ ജീവനക്കാരന് പരിക്കേറ്റതായും അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയും കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയതായും അധികൃതർ അറിയിച്ചു.
ഇതേ നീന്തൽക്കുളത്തിൽ നിന്നും നേരത്തെ പാമ്പിനെയും കണ്ടെത്തിയതായി പരാതി ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.