Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Infant Leg
cancel
Homechevron_rightNewschevron_rightIndiachevron_rightജീവിതം വഴിയോരത്ത്​;...

ജീവിതം വഴിയോരത്ത്​; കുഞ്ഞിനെ 70,000 രൂപക്ക്​ വിറ്റ്​ പിതാവ്​

text_fields
bookmark_border

ഹൈദരാബാദ്​: ഹൈദരബാദിലെ വഴിയോരത്ത്​ താമസിക്കുന്ന യുവാവ്​ ഒരു മാസം പ്രായമായ കുഞ്ഞിനെ 70,000 രൂപക്ക്​ വിറ്റു. മാതാവിന്‍റെ പരാതിയിൽ കുഞ്ഞിനെ കണ്ടെത്തി ശിശു​ ക്ഷേമ വകുപ്പ്​ ഏറ്റെടുത്തു.

ഒരാഴ്ച മുമ്പാണ്​ പിതാവ്​ കുഞ്ഞിനെ ഒരാൾക്ക്​ വിറ്റത്​. കുഞ്ഞിനെ ​വിറ്റ്​ ഒരാഴ്​ചക്ക്​ ശേഷം മാതാവ്​ പരാതിയുമായി ശിശുക്ഷേമ വകുപ്പിനെ സമീപിക്കുകയായിരുന്നു. ​സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്​ഥാനത്തിൽ വ്യാഴാഴ്ച കുഞ്ഞിനെ ക​ണ്ടെത്തി.

ഹൈദരാബാദിലെ നടപ്പാതയിലാണ്​ കുഞ്ഞിന്‍റെ മാതാപിതാക്കളുടെ താമസം. ചെറിയ ജോലികൾ ചെയ്​തും ഭിക്ഷയെടുത്തുമായിരുന്നു ഇരുവ​രും ഉപ​ജീവന മാർഗം തേടിയിരുന്നതെന്നും പൊലീസ്​ പറഞ്ഞു.

ഒരാഴ്ച മുമ്പ്​ കുഞ്ഞിനെ ആവശ്യപ്പെട്ട്​ ഒരാൾ പിതാവിനെ സമീപിക്കുകയായിരുന്നു. 70,000രൂപയും വാഗ്​ദാനം ചെയ്​തു. ഇതോടെ പിതാവ്​ കുഞ്ഞിനെ കൈമാറുകയായിരുന്നു. സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ്​ നിയമപ്രകാരം കേസ്​ രജിസ്റ്റർ ചെയ്​തു. അ​േന്വഷണം പുരോഗമിക്കുകയാണെന്നും പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HyderabadJuvenile Justice Actinfant
Next Story