Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
sexual-harrasment2-21219.jpg
cancel
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ പിന്നാക്ക...

ഇന്ത്യയിൽ പിന്നാക്ക വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളും സ്ത്രീകളും ലൈംഗിക അതിക്രമ ഭീഷണിയിൽ -യു.എന്‍

text_fields
bookmark_border

ന്യൂഡൽഹി: ഇന്ത്യയിൽ പിന്നാക്ക വിഭാഗത്തിൽപ്പെട്ട സ്ത്രീകളും പെൺകുട്ടികളും ലൈംഗിക അതിക്രമ ഭീഷണി നേരിട്ടാണ് ജീവിക്കുന്നതെന്ന് യു.എൻ. ഹാഥറസിലെയും ബലറാംപുരിലെയും ബലാത്സംഗ കൊലപാതകങ്ങൾ പിന്നാക്ക സാമൂഹിക വിഭാഗങ്ങളിൽപെട്ടവർ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകാനുളള സാധ്യത കൂടുതലാണെന്നതി​െൻറ ഓർമപ്പെടുത്തലാണെന്ന് യു.എന്നി​െൻറ ഇന്ത്യ ഘടകം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഇത്തരം സംഭവങ്ങളിൽ കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് അധികൃതർ ഉറപ്പാക്കണം. ഇരയുടെ കുടുംബങ്ങൾക്ക് സമയബന്ധിതമായി നീതി ഉറപ്പാക്കണം. മാത്രമല്ല, അവർക്ക് സാമൂഹിക പിന്തുണയും കൗൺസലിങ്ങും ആരോഗ്യസംരക്ഷണവും പുനരധിവാസവും ശാക്തീകരണവും ഉറപ്പാക്കണം. ഇവ തേടുന്നതിനുള്ള അവകാശം അവർക്കുണ്ടെന്നും യു.എൻ വ്യക്തമാക്കി.

അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്താൻ വേണ്ടി ഇന്ത്യൻ സർക്കാർ എടുത്ത നടപടികൾ സ്വാഗതാർഹമാണ്. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ യു.എൻ പിന്തുണക്കുന്നു. ലിംഗാധിഷ്ഠിത അക്രമങ്ങളിലേക്ക് നയിക്കുന്ന സാമൂഹിക പശ്ചാത്തലങ്ങളും പുരുഷന്മാരുടേയും ആൺകുട്ടികളുടേയും പെരുമാറ്റവും അഭിസംബോധന ചെയ്യപ്പെടേണ്ടതുണ്ട്.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പരിഹരിക്കാൻ സർക്കാറിനും സമൂഹത്തിനും പിന്തുണ നൽകുന്നത് യു.എൻ തുടരുകയും ചെയ്യും. മികച്ചൊരു ഇന്ത്യയെ തിരിച്ചുപിടിക്കാൻ കോവിഡിനെതിരെ ഒറ്റക്കെട്ടായി ചെറുത്തുനിന്നത് പോലെ ഇന്ത്യൻ സമൂഹത്തിനിടയിൽ ലിംഗവിവേചനമില്ലാത്തതും പരസ്പര ബഹുമാനമുള്ളതുമായ ബന്ധം സൃഷ്​ടിച്ചെടുക്കുന്നതിനും എല്ലാവരും ഒരുമിക്കണം.

ഹാഥറസിലും ബലറാംപുരിലും ദലിത് പെൺകുട്ടികൾ കൂട്ടബലാത്സമഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തിൽ യു.എൻ അപലപിച്ചു. കുറ്റവാളികളെ എത്രയും പെട്ടന്ന് നിയമത്തിന് മുന്നിൽ കൊണ്ടുവരണം. നീതി വേഗത്തിലാക്കണമെന്നും ഇരകളുടെ കുടുംബങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും യു.എൻ വിമൻ ഓഫിസർ ഇൻ ചാർജും ​െഡപ്യൂട്ടി കൺട്രി റപ്രസ​േൻററ്റീവുമായ നിഷിത സത്യം ആവശ്യപ്പെട്ടു.

ഹാഥറസിൽ കൂട്ടബലാത്സംഗത്തിനിരയായി പെൺകുട്ടി മരിച്ചതിനെ തുടർന്ന രാജവ്യാപക പ്രതിഷേധങ്ങൾ ഉയരുന്നതിനിടയിലാണ് ഇന്ത്യയിലെ പിന്നാക്ക വിഭാഗത്തിൽപ്പെട്ട സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ കാര്യത്തിൽ ആശങ്ക വ്യക്തമാക്കി യു.എൻ രംഗത്തെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:unosexual violence
News Summary - Backward class girls and women in India under threat of sexual violence - UN
Next Story