അച്ചടക്ക നടപടി നടപ്പുസമ്മേളനത്തിൽ, അപൂർവ നടപടിയായി എം.പിമാരുടെ സസ്പെൻഷൻ
text_fieldsന്യൂഡൽഹി: പാർലമെൻറിെൻറ കഴിഞ്ഞ വർഷകാല സമ്മേളനത്തിൽ മോശം പെരുമാറ്റം ചൂണ്ടിക്കാണിച്ച് 12 പ്രതിപക്ഷ എം.പിമാരെ രാജ്യസഭയിൽനിന്ന് സസ്പെൻഡ് ചെയ്ത അസാധാരണ നടപടി അമ്പരപ്പിക്കുന്നതായി. കേരളത്തിൽനിന്നുള്ള എളമരം കരീമിനും ബിനോയ് വിശ്വത്തിനും പുറമെ കോൺഗ്രസിലെ സയ്യിദ് നസീർ ഹുൈസൻ, അഖിലേഷ് പ്രസാദ് സിങ്, ഫൂലോ ദേവി നേതം, റിപുന ബോറ, രാജാമണി പേട്ടൽ, ഛായ വർമ്മ, ശിവസേനയുടെ പ്രിയങ്ക ചതുർവേദി, അനിൽദേശായി, തൃണമൂൽ കോൺഗ്രസിലെ ഡോല സെൻ, ശാന്ത ഛേത്രി എന്നിവരെയാണ് നടപ്പുസമ്മേളനം തീരും വരെ സസ്പെൻഡ് ചെയ്തത്. സഭയുടെ ചരിത്രത്തിൽ മുെമ്പങ്ങുമില്ലാത്ത പെരുമാറ്റദൂഷ്യമാണ് 2021ആഗസ്റ്റ് 21ന് ഇവരുെട ഭാഗത്തുനിന്നുണ്ടായതെന്ന് സസ്പെൻഷൻ പ്രമേയത്തിൽ വ്യക്തമാക്കി. അക്രമോൽസുകവും അപലപനീയവുമായ പരുക്കൻ സ്വഭാവം കാണിച്ചതും രാജ്യസഭാ സുരക്ഷജീവനക്കാരെ ബോധപൂർവം ആക്രമിച്ചതും കണക്കിെലടുത്താണ് നടപടിയെന്ന് പ്രമേയം തുടർന്നു. ജനാധിപത്യ വിരുദ്ധവും അനാവശ്യവുമായ നടപടിയിൽ എന്തു സമീപനം സ്വീകരിക്കുമെന്ന് ചൊവ്വാഴ്ച ചേരുന്ന സഭാനേതാക്കളുടെ യോഗം തീരുമാനിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. എന്നാൽ, പ്രതിപക്ഷത്തിെൻറ സംയുക്ത യോഗത്തിൽനിന്നും പ്രസ്താവനയിൽനിന്നും തൃണമൂൽ കോൺഗ്രസ് വിട്ടുനിന്നു.
മുൻ സമ്മേളനത്തിെൻറ അച്ചടക്ക നടപടി നടപ്പുസമ്മേളനത്തിൽ കൈക്കൊണ്ടത് പാർലമെൻറിെൻറ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത നടപടിയാണ്. അംഗങ്ങളെ സസ്പെൻഡ് ചെയ്യാൻ ഉപയോഗിച്ച ചട്ടം 256 പ്രകാരം ബന്ധപ്പെട്ട സമ്മേളനം തീരുന്നതുവരെ സസ്പെൻഡ് ചെയ്യാൻ മാത്രമേ സാധിക്കുകയുള്ളൂ.
നടപടി അപലപിച്ച പ്രതിപക്ഷത്തിെൻറ സംയുക്ത പ്രസ്താവനയിൽ കോൺഗ്രസ്, ഡി.എം.കെ, എസ്.പി., എൻ.സി.പി, ആം ആദ്മി പാർട്ടി, ശിവസേന, ആർ.എൽ.ഡി, സി.പി.എം, സി.പി.െഎ, മുസ്ലിംലീഗ്, എൽ.ജെ.ഡി, െജ.ഡി.എസ്, എം.ഡി.എം.കെ, ടി.ആർ.എസ് എന്നീ പാർട്ടികൾ ഒപ്പുവെച്ചപ്പോൾ അംഗങ്ങൾ സസ്പെൻഷന് വിധേയമായിട്ടും തൃണമൂൽ ഒപ്പുവെച്ചില്ല. സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ ശൈത്യകാലസമ്മേളനത്തിെൻറ ശേഷിക്കുന്ന ദിനങ്ങൾ പ്രതിപക്ഷം ബഹിഷ്കരിക്കുമെന്ന് രാഷ്ട്രീയ ജനതാദൾ നേതാവ് മനോജ് ഝാ പറഞ്ഞു. സസ്പെൻഷനിലൂടെ സർക്കാർ ഏകാധിപത്യ സ്വേച്ഛാധിപത്യ മുഖം വെളിപ്പെടുത്തിയിരിക്കുകയാണെന്ന് ബിനോയ് വിശ്വം എം.പി പ്രതികരിച്ചു. ജനാധിപത്യത്തിെൻറ ശ്രീകോവിലിനെ ബി.ജെ.പി സർക്കാർ ജനാധിപത്യ ധ്വംസനത്തിെൻറ വേദിയാക്കി മാറ്റുകയാണെന്ന് എളമരം കരീം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.