വിമാനം വഴിതിരിച്ചു വിട്ടു; സഹായിക്കാൻ അഭ്യർഥിച്ച് പ്രധാനമന്ത്രിക്ക് യാത്രക്കാരെൻറ ട്വീറ്റ്
text_fieldsജയ്പൂർ: സുരക്ഷാ ഉദ്യോഗസ്ഥരെ കുഴക്കിക്കൊണ്ട് മുബൈ-ഡൽഹി ജെറ്റ് എയർവേസ് യാത്രക്കാരെൻറ ട്വീറ്റ്. ഡൽഹിയിലിറങ്ങേണ്ട 9W355 ഫ്ലൈറ്റ് ഹൈജാക്ക് ചെയ്തതായി കരുതുന്നുവെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് യത്രക്കാരൻ പ്രധാനമന്ത്രിക്ക് അയച്ച ട്വിറ്റർ സന്ദേശമാണ് ഉദ്യോഗസ്ഥരെ കുഴക്കിയത്.
ഡൽഹിയിൽ കാലാവസ്ഥ മോശമായതിനെ തുടർന്ന് വിമാനം വഴി തിരിച്ച് വിട്ടിരുന്നു. ഡൽഹിയിൽ ഇറങ്ങുന്നതിന് പകരം ജയ്പൂരാണ് വിമാനം ഇറങ്ങിയത്. എന്നൽ വിമാനം വഴി തിരിച്ച് വിട്ടപ്പോൾ ഹൈജാക്ക്ചെയ്യപ്പെട്ടതാണെന്ന് കരുതി ഭയപ്പെട്ട യാത്രക്കാരൻ പ്രധാനമന്ത്രിയോട് രക്ഷിക്കണമെന്നാവശ്യപ്പെട്ട് ട്വീറ്റ് ചെയ്യുകയായിരുന്നു.
ട്വിറ്റർ സന്ദേശം സി.െഎ.എസ്.എഫ്, ബ്യൂറോ ഒാഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി, പ്രാദേശിക ലോ ഏൻഫോഴ്സ്മെൻറ് ഏജൻസി എന്നിവർക്ക് അധികൃതർ കൈമാറി. സേന്ദശം കിട്ടിയ ഉദ്യോഗസ്ഥർ ജയ്പൂരിൽ വിമാനം ഇറങ്ങിയ ഉടൻ പരിശോധനക്ക് എത്തി. തുടരെയുള്ള ചോദ്യം ചെയ്യലുകൾക്കും പരിശോധനകൾക്കും ശേഷമാണ് ഭയന്നുപോയ യാത്രക്കാരെൻറ പ്രവർത്തിയാണ്പ്രശ്നങ്ങൾക്കിടയാക്കിയതെന്ന് മനസിലായതെന്ന് ജെറ്റ് എയർവേസ് വാക്താവ് അറിയിച്ചു. യാത്രക്കാരനതിരെ എന്ത് നടപടി വരുമെന്നതിനെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ ഇറങ്ങേണ്ട മറ്റ് അഞ്ച് ജെറ്റ് എയർവേസുകളും ഒമാൻ എയർ ഫ്ലൈറ്റും മോശം കാലാവസ്ഥ മൂലം വഴി തിരിച്ച് വിട്ടിട്ടുണ്ടെന്ന് ജെറ്റ്എയർവേസ് ഡയറക്ടർ ബൻസാൽ അറിയിച്ചു.
@narendramodi sir we have been in jet airways flight for past 3 hrs , looks like hijacked, pl help 9W355,. pic.twitter.com/bcRXcCLgic
— Nitin (@nitinvarma5n) April 27, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.