കലാം പ്രതിമക്കു മുന്നിലെ ഭഗവദ്ഗീത എടുത്തുമാറ്റണമെന്ന് തീവ്ര തമിഴ് പാർട്ടികൾ
text_fieldsചെന്നൈ: മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിെൻറ സ്മാരകത്തിൽ അദ്ദേഹത്തിെൻറ പ്രതിമക്കു മുന്നിൽ വെച്ചിരിക്കുന്ന ഭഗവദ്ഗീത എടുത്തുമാറ്റണമെന്ന ആവശ്യവുമായി തീവ്ര തമിഴ് രാഷ്ട്രീയ പാർട്ടികൾ രംഗത്ത്. കലാം വീണ വായിക്കുന്ന പ്രതിമക്കു മുന്നിലാണ് ഭഗവദ്ഗീത വെച്ചിരിക്കുന്നത്. ഗീതക്ക് പകരം തിരുക്കുറൾ വെക്കണമെന്ന് മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എം.ഡി.എം.കെ) ജനറൽ സെക്രട്ടറി വൈകോ, വിടുതൈല ശിരുത്തൈകൾ കക്ഷി (വി.സി.കെ) അധ്യക്ഷൻ തിരുമാളവൻ എന്നിവർ ആവശ്യപ്പെട്ടു.
തിരുവള്ളുവർ രചിച്ച ലോകപ്രശസ്തമായ തിരുക്കുറളിെൻറ മുന്നിൽ ഭഗവദ്ഗീതക്ക് ഒരു പ്രാധാന്യവുമില്ലെന്ന് വൈകോ പറഞ്ഞു. ഗീതക്ക് എന്ത് മാഹാത്മ്യമാണുള്ളതെന്നു ബന്ധപ്പെട്ടവർ വ്യക്തമാക്കണം. എല്ലാ അർഥത്തിലും കലാം ഒരു തമിഴനായിരുന്നു. അദ്ദേഹത്തിെൻറ പ്രതിമക്കു മുന്നിൽ വെക്കാൻ അർഹതപ്പെട്ട ഗ്രന്ഥം തിരുക്കുറളാണ്. ഭഗവദ്ഗീത വെച്ച് ഹിന്ദുത്വ അജണ്ട നടപ്പാക്കുകയാണ് -വൈകോ ആരോപിച്ചു.
കലാമിെൻറ പ്രതിമക്ക് മുന്നിൽ ഭഗവദ്ഗീത സ്ഥാപിച്ചത് മുസ്ലിം സമൂഹത്തിെൻറ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും ഉടൻ അത് എടുത്തുമാറ്റണമെന്നും തിരുമാളവനും ആവശ്യപ്പെട്ടു. മറ്റു ഗ്രന്ഥങ്ങളൊന്നും സ്ഥാപിക്കാതെ ഗീത മാത്രം തെരഞ്ഞെടുത്തത് സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.