ഷീന ബോറ കൊലക്കേസ്: ഇന്ദ്രാണി മുഖർജിക്ക് ജാമ്യം
text_fieldsന്യൂഡൽഹി: ഷീന ബോറ കൊലപാതക കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുൻ മീഡിയ എക്സിക്യുട്ടീവ് ഇന്ദ്രാണി മുഖർജിക്ക് ജാമ്യം അനുവദിച്ചു. 2015 മുതൽ ജയിലിൽ കഴിയുന്ന ഇന്ദ്രാണി മുഖർജി നീണ്ട ആറര വർഷം ജയിൽ വാസം അനുഭവിച്ചുവെന്നും അവർക്ക് ജാമ്യം അനുവദിക്കുന്നുവെന്നും സുപ്രീം കോടതി വ്യക്തമാക്കി.
2012ൽ മകൾ ഷീന ബോറയെ കൊലപ്പെടുത്തിയെന്ന കേസിലാണ് ഇന്ദ്രാണി മുഖർജിയെ അറസ്റ്റ് ചെയ്ത് ജയിലിലാക്കുന്നത്.
അവർ നീണ്ട കാലം ജയിൽ വാസമനുഭവിച്ചു. ജാമ്യം ലഭിക്കുക എന്നത് അവരുടെ അവകാശമാണ്. എന്നാൽ വിചാരണയെ ബാധിക്കുമെന്നതിനാൽ കേസുസംബന്ധിച്ച് ഒന്നും ഇപ്പോൾ പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി.
കേസിന്റെ വിചാരണ പെട്ടെന്ന് തീരില്ല. 50 ശതമാനം സാക്ഷികളുടെയും മൊഴി ഇതുവരെയും രേഖപ്പെടുത്തിയിട്ടില്ല. സാഹചര്യത്തെളിവുകൾ വച്ചുള്ള കേസാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇന്ദ്രാണി മുഖർജിയുടെയും ആദ്യഭർത്താവ് സിദ്ധാർഥ ദാസിന്റെയും മകളാണ് ഷീന ബോറ. ഇന്ദ്രാണിയുടെ രണ്ടാം ഭർത്താവ് പീറ്റർ മുഖർജിയുടെ ആദ്യ ഭാര്യയിലെ മകൻ രാഹുലുമായി ഷീന അടുപ്പത്തിലായിരുന്നെന്ന് പറയുന്നു. രാഹുലിനോടും പീറ്റർ മുഖർജിയോടും ഷീന ബോറ സഹോദരിയാണ് എന്നായിരുന്നു ഇന്ദ്രണി മുഖർജി പരിചയപ്പെടുത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.