ഐ.എസിൽ ചേർന്ന് ഇന്ത്യയിൽ ബോംബിടാൻ വന്നുവെന്ന് ആരോപിക്കപ്പെട്ട പ്രതിക്ക് ജാമ്യം
text_fieldsന്യൂഡൽഹി: െഎ.എസിൽ ചേരാൻ പോവുകയും തിരിച്ച് ഇന്ത്യയിൽ ബോംബാക്രമണം നടത്താൻ വന്നുവെന്നും ആരോപിക്കപ്പെട്ട യു.എ.പി.എ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന എൻ.െഎ.എ ആവശ്യം സുപ്രീംകോടതി തള്ളി. 2014 മേയ് 24ന് മൂന്നു പേർക്കൊപ്പം ഇറാഖിൽ പോയ അരീബ് മജീദ് നവംബർ 28ന് തിരിച്ചുവരുന്നതിനിടയിലാണ് അറസ്റ്റിലായത്. മജീദിെൻറ വിചാരണ ആറു വർഷത്തിലേറെ നീണ്ട സാഹചര്യത്തിലാണ് ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചത്.
എൻ.െഎ.എക്ക് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്. വി. രാജുവാണ് മജീദ് ഭീകരനാണെന്നും മടങ്ങി വന്നത് പൊലീസ് ആസ്ഥാനങ്ങളിൽ ബോംബിടാനാണെന്നും വാദിച്ചത്. സ്വന്തം നിലക്ക് കേസ് വാദിച്ചതാണ് അരീബിന് ജാമ്യം നൽകാൻ ബോംബെ ഹൈകോടതി പറഞ്ഞ ന്യായങ്ങളിലൊന്ന് എന്നും എ.എസ്.ജി വാദിച്ചു. എന്നാൽ ജാമ്യം അനുവദിച്ച് ബോംബെ ഹൈകോടതി വെച്ച ഉപാധികൾ വായിച്ചുനോക്കാൻ എ.എസ്.ജിയോട് ആവശ്യപ്പെട്ട സുപ്രീംകോടതി അവ കടുത്തതാണെന്ന് അഭിപ്രായപ്പെട്ടു. തന്നെ ഇറാഖിൽ നിന്ന് തുർക്കിയിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ കൊണ്ടുവന്നത് എൻ.െഎ.എ തന്നെയാണെന്നാണ് മജീദ് ബോംബെ ഹൈകോടതിയിൽ ബോധിപ്പിച്ചത്. താൻ യുദ്ധം ചെയ്തുവെന്ന് തെളിവില്ലാതെയാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നതെന്നും അരീബ് വാദിച്ചു.
തുടർന്ന് ഒരു ലക്ഷത്തിെൻറ രണ്ടു ബോണ്ട്, കല്യാണിൽ കൂടെ കഴിയുന്ന മൂന്നു കുടുംബാംഗങ്ങളുടെ വിശദാംശം, അന്താരാഷ്ട്ര ഫോൺ കാൾ ചെയ്യരുത്, ആദ്യത്തെ രണ്ടു മാസം പ്രതിദിനം രണ്ടു പ്രാവശ്യം പൊലീസിൽ ഹാജരാകൽ, പിന്നീടുള്ള രണ്ടു മാസം ദിവസവും അടുത്ത രണ്ടാഴ്ച മൂന്നു ദിവസം, പിന്നീട് വിചാരണ കഴിയും വരെ ആഴ്ചയിൽ രണ്ടു ദിവസം എന്നിങ്ങനെ പൊലീസിൽ ഹാജരാകൽ, ആഴ്ചയിലൊരു ദിവസം എൻ.െഎ.എക്ക് റിപ്പോർട്ട് ചെയ്യൽ, സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കരുത്, മാധ്യമങ്ങളോട് പ്രതികരിക്കരുത് എന്നീ കടുത്ത വ്യവസ്ഥകളോെടയായിരുന്നു ജാമ്യം അനുവദിച്ചത്. ഏതെങ്കിലും ഒരു ദിവസം ഹാജരാവാതിരുന്നാൽ വീണ്ടും അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കുമെന്നും വ്യവസ്ഥയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.