'എഴുന്നേൽക്കാനാകാത്തവിധം രോഗിയായ ആൾ ഒളിച്ചോടുന്നതെങ്ങനെയാണ്';വരവര റാവുവിന് ജാമ്യം തേടി കുടുംബം
text_fieldsമുംബൈ: ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി ജയിലിൽ തുടരുന്ന കവിയും ആക്റ്റിവിസ്റ്റുമായ വരവര റാവുവിന് അടിയന്തരമായി ജാമ്യം അനുവദിക്കണമെന്ന് ബോംബെ ഹൈക്കോടതിയിൽ കുടുംബം. ചികിത്സ കിട്ടാതെ ജയിലിൽ നരകിക്കുന്ന 80 വയസുള്ള വരവര റാവുവിന് ഭരണഘടനാപരമായ അവകാശങ്ങൾ അനുവദിക്കണമെന്ന് കുടുംബത്തിന് വേണ്ടി ഹാജരായ ഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടു.
'കിടപ്പിലാണ് അേദ്ദഹം. മൂത്ര വിസർജനം നിയന്ത്രിക്കാനാകാത്ത വിധം രോഗിയായ അദ്ദേഹം യൂറിൻ ബാഗുമായാണ് ജീവിക്കുന്നത്.' ഇൗ അവസ്ഥയിൽ നിയമത്തിെൻറ പിടിയിൽ നിന്ന് അദ്ദേഹം ഒളിച്ചോടാൻ ശ്രമിക്കുമോ എന്ന് ഇന്ദിര ജയ്സിങ് ചോദിച്ചു. രണ്ട് വർഷത്തിലധികമായി തുടരുന്ന തടവ് 80 കാരനായ വരവര റാവുവിെൻറ ആരോഗ്യം തകർത്തിട്ടുണ്ട്. ജാമ്യം നൽകി ഉടനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് കുടുംബം ആവശ്യപ്പെട്ടു. തടവിലിട്ട് അദ്ദേഹത്തിെൻറ ആരോഗ്യം തകർക്കുന്നത് ഭരണഘടനയിലെ ആർട്ടിക്ൾ 21െൻറ നഗ്നമായ ലംഘനമാണ്.
മുംബൈയിക്കടുത്ത തലോജ ജയിലിലാണ് വരവര റാവുവിനെ തടവിൽ പാർപ്പിച്ചിട്ടുള്ളത്. ഇതേ കേസിൽ അവിടെ തടവിലുള്ള സ്റ്റാൻ സ്വാമിയാണ് വരവര റാവുവിെൻറ അതിദയനീയാവസ്ഥ അഭിഭാഷകരെ അറിയിച്ചത്. ജയിലിൽ വെച്ച് വരവരറാവുവിന് കോവിഡ് ബാധിക്കുകയും ചെയ്തിരുന്നു.
പരിചരണത്തിന് കുടുംബത്തിന് അവസരം ലഭിക്കുന്ന തരത്തിൽ അടിയന്തരമായി ജാമ്യം അനുവദിക്കണമെന്നാണ് ഇന്ദിര ജയ്സിങ് കോടതിയിൽ ആവശ്യപ്പെട്ടത്. ഇൗ ആരോഗ്യസ്ഥിതിയിൽ വിചാരണ നടപടി പോലും നേരിടാൻ അദ്ദേഹത്തിനാകില്ലെന്നും അവർ ചൂണ്ടികാട്ടി.
2018 ജനുവരിയിലാണ് ഭീമ-കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് വരവര റാവുവിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. എൻ.െഎ.എ ആണ് കേസ് അന്വേഷിക്കുന്നത്. 2017 ഡിസംബർ 31 ന് പൂനെയിൽ ഭീമ-കൊറിഗോവ് യുദ്ധ അനുസ്മരണത്തിെൻറ ഭാഗമായി നടന്ന എൽഗാർ പരിഷത്ത് പരിപാടിയിൽ വരവര റാവു നടത്തിയ പ്രസംഗം പ്രകോപനം ഉണ്ടാക്കുന്നതായിരുന്നു എന്നാണ് അന്വേഷണ ഏജൻസിയുടെ ആരോപണം. അടുത്ത ദിവസം ഉണ്ടായ സംഘർഷത്തിെൻറ പേരിലാണ് വരവര റാവു അടക്കം ഒമ്പത് ആക്റ്റിവിസ്റ്റുകൾക്കെതിരെ കുറ്റം ചുമത്തിയത്. മാവോവാദി ബന്ധവും അന്വേഷണ ഏജൻസി ആരോപിക്കുന്നുണ്ട്. വരവര റാവു നയിക്കുന്ന എഴുത്തുകാരുടെ കൂട്ടായ്മ ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.