മുസഫർ നഗറിൽ ലീഗ് നിർമിച്ച 61 വീടുകൾ കൈമാറി
text_fieldsന്യൂഡൽഹി: വര്‍ഗീയകലാപം തകർത്ത മുസഫർ നഗറിൽ അഭയാർഥികളാക്കപ്പെട്ടവരുടെ പുനരധിവാസത്തിന് മുസ്ലിം ലീഗ് ദേശിയ കമ്മിറ്റി നിർമിച്ച ബൈത്തുറഹ്മ ഇരകൾക്ക് സമർപ്പിച്ചു. മുസഫര്‍നഗര്‍ ജില്ലയിലെ മന്ത്വാഡ ഗ്രാമത്തില്‍ വ്യാഴാഴ്ച നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് രാഷ്ട്രീയകാര്യ സമിതി ചെയര്മാന് ഹൈദരലി ശിഹാബ് തങ്ങളാണ് ക്യാമ്പുകളിൽ കഴിയുന്ന 61 കുടുംബങ്ങൾക്ക് വീടുകൾ കൈമാറിയത്. 2012ൽ നടന്ന കലാപത്തിലെ അക്രമികള്‍ക്കെതിരെ ഇതുവരെ നടപടിയെടുക്കാത്ത സര്‍ക്കാറുകള്‍ ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുകയാണെന്നു വീടു സമർപ്പണ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. അഭയാര്‍ഥികള്‍ക്ക് ആശ്വാസമാകുന്ന ബൈത്തുറഹ്മ ലീഗിെൻറ സേവനപാതയിലെ നാഴികക്കല്ലാണെന്നും ഹൈദരലി തങ്ങൾ പറഞ്ഞു.
അഭയാർഥികൾക്കായി നിർമിച്ച ഗ്രാമത്തിൽ തുടങ്ങുന്ന സ്കൂള്‍ കെട്ടിടത്തിെൻറ ശിലാസ്ഥാപന കര്‍മം നിയുക്ത എം.പിയും ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. വീടുകളില്‍ നിന്നു ആട്ടിയോടിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുന്ന ഈ പദ്ധതി പൂര്‍ത്തിയാക്കിയത് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രവര്‍ത്തനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് അഖിലേന്ത്യ അധ്യക്ഷന്‍ പ്രഫ. ഖാദര്‍ മൊയ്തീന് ഉദ്ഘാടനം ചെയ്തു. പി.വി. അബ്ദുല്‍വഹാബ് എം.പി താമസക്കാര്‍ക്ക് രേഖകള്‍ കൈമാറി. പുനരധിവാസ പദ്ധതിയുടെ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, യു.പി അധ്യക്ഷൻ കൗസര്‍ ഹയാത് ഖാന്, സെക്രട്ടറി മുഹമ്മദ് മതീന്‍ഖാന്‍ തുടങ്ങിയവർ സംസാരിച്ചു. പി.കെ. ബഷീര്‍ എം.എല്‍.എ, യൂത്ത് ലീഗ് അഖിലേന്ത്യ പ്രസിഡൻറ് സാബിര്‍ ഗഫാര്‍, സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു, എം.എസ്.എഫ് അഖിലേന്ത്യ പ്രസിഡൻറ് ടി.പി. അഷ്റഫലി, കെ.എം.സി.സി നേതാക്കളായ കെ.പി. മുഹമ്മദ്കുട്ടി തുടങ്ങിയവർ ചടങ്ങിൽ പെങ്കടുത്തു. പുനരധിവാസ പദ്ധതിയുടെ പശ്ചാത്തലത്തില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ തയാറാക്കിയ പുസ്തകം ബഷീര്‍ അലി ശിഹാബ് തങ്ങള്‍ തമിഴ്നാട്ടില്‍ നിന്നുള്ള മുന്‍ എം.പി അബ്ദുറഹ്മാന് നല്കി പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.