ഇന്ത്യയിൽ എവറസ്റ്റ് കീഴടക്കുന്ന ആദ്യ അച്ഛനും മകളുമായി അജീത് ബജാജും ദീയയും
text_fieldsന്യൂഡൽഹി: അതിസാഹസികമായി അച്ഛനും മകളും ലോകത്തിെൻറ നെറുകയിൽ എത്തുേമ്പാൾ അമ്മ ശ്വാസം അടക്കിപ്പിടിച്ച് പ്രാർഥനയിലായിരുന്നു. ആശങ്കകൾ അസ്ഥാനത്താക്കി ഗുഡ്ഗാവ് സ്വദേശി അജീത് ബജാജും മകൾ ദീയ ബജാജും എവറസ്റ്റ് കൊടുമുടി കീഴടക്കിയപ്പോൾ അത് ചരിത്രമായി. എവറസ്റ്റ് ഒരുമിച്ച് കീഴടക്കുന്ന ആദ്യ അച്ഛനും മകളുമെന്ന ഇന്ത്യൻ റെക്കോഡ് അവരുടെ പേരിലായി.
ബുധനാഴ്ച പുലർച്ചെ 4.30ന് ആദ്യം കൊടുമുടിയിൽ കാൽകുത്തിയത് ദീയയാണ്. 15 മിനിറ്റിന് ശേഷം അച്ഛനും മകൾക്കൊപ്പമെത്തി. ഏപ്രിൽ 16ന് തുടങ്ങിയ യാത്ര ഒരുമാസമെടുത്താണ് സഫലമായത്. കൊടുമുടിയിൽനിന്ന് ദർശിച്ച സൂര്യോദയം അനിർവചനീയമായിരുന്നുവെന്ന 24കാരിയായ ദീയയുടെ വാക്കുകൾ അമ്മ ഷെർലി ബജാജാണ് ലോകത്തെ അറിയിച്ചത്.
അജീത് ബജാജ് (53) ഇതിന് മുമ്പും സാഹസിക യാത്രകൾ നടത്തി അദ്ഭുതം സൃഷ്ടിച്ചിട്ടുണ്ട്. 2006-2007ൽ ഒരുവർഷം കൊണ്ട് ഉത്തര, ദക്ഷിണ ധ്രുവങ്ങൾ താണ്ടുന്ന ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതി നേടിയ അദ്ദേഹത്തിനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. മകൾ ദീയയും മോശക്കാരിയല്ല. ഉത്തർകാശിയിലെ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശീലനത്തിനിടെ 17ാം വയസ്സിൽ യൂറോപ്പിലെ ഏറ്റവും വലിയ കൊടുമുടിയായ ‘എൽബ്രസ്’ കീഴടക്കിയിരുന്നു. അച്ഛെൻറയും മകളുടെയും സാഹസികതയും ധൈര്യവും മറ്റുള്ളവർക്ക് മാതൃകയാവെട്ട എന്ന് ആശംസിക്കുകയാണ് ദീയയുടെ അമ്മ ഷെർലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.