Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക്ഷേത്രത്തിന്​...

ക്ഷേത്രത്തിന്​ മുമ്പിലെ ഡാൻസ്​ വൈറലായി; മതവികാരം വൃണപ്പെടുത്തിയെന്ന്​ കാണിച്ച്​ കേസുമായി ബജ്​രംഗ്​ദൾ

text_fields
bookmark_border
arathi sahu
cancel

ഭോപാൽ: ക്ഷേത്രത്തിന്​ പുറത്ത്​ ബോളിവുഡ്​ ഗാനത്തിന്​ ചുവടുവെച്ച​ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ ​പങ്കുവെച്ചതിന്​ യുവതിക്കെതിരെ മധ്യപ്രദേശിൽ കേസ്​ രജിസ്റ്റർ ചെയ്​തു. ഛതർപൂരിലാണ്​ സംഭവം.

വിഡിയോ വൈറലാ​യതോടെ ബജ്​രംഗ്​ ദൾ നേതാവ് സുരേന്ദ്ര ശിവ്​ഹാരെ​ നൽകിയ പരാതിയുടെ അടിസ്​ഥാനത്തിലാണ് ആരതി സാഹുവിനെതിരെ കേസെടുത്തിരിക്കുന്നത്​​. ജന്‍റായ്​ തോരിയ ക്ഷേത്രത്തിന്​ മുമ്പിൽ വെച്ച്​ അശ്ലീലമായ തരത്തിൽ നൃത്തം ചെയ്​തുവെന്നും ഇത്​ ഹൈന്ദവ വികാരത്തെ വൃണപ്പെടുത്തിയെന്നും കാണിച്ചായിരുന്നു പരാതിയെന്ന്​ പൊലീസ്​ ഉദ്യോഗസ്​ഥൻ പറഞ്ഞു.

25 ലക്ഷം ഫോളോവേഴ്​സുള്ള തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ആരതി സാഹു വിവാദ വിഡിയോ പോസ്റ്റ്​ ചെയ്​തിരിക്കുന്നത്​. വിഡിയോ പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന്​ ഛതർപൂർ എസ്​.ഡി.ഒപി ശശാങ്ക്​ ജെയിൻ പറഞ്ഞു.

സംഭവം വിവാദമായതോടെ ക്ഷമാപണവുമായി സാഹു രംഗത്തെത്തിയിരുന്നു. താൻ ചെറുപ്പം തൊ​േട്ട ക്ഷേത്രത്തിൽ പോകുന്നതാണെന്നും ആരുടെയും വികാരം വൃണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും അവർ വിഡിയോ സന്ദേശത്തിൽ പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ച്​ കിട്ടുന്ന പണമാണ് തന്‍റെ ഏക വരുമാന മാർഗമെന്നും വിവാദ ഉള്ളടക്കങ്ങൾ നീക്കം ചെയ്​തതായും സാഹു പറഞ്ഞു.

കോക്​ടെയ്​ൽ എന്ന ചിത്രത്തിലെ 'ദായെ ലഗേ കഭി ബായേ ലഗേ'​ ​ വെൽകം ടു കറാച്ചിയിലെ 'മേരേ ശാം ആവാദ്​ സേ ആയി ഹേ' എന്നീ ബോളിവുഡ്​ ഗാനങ്ങൾക്കാണ്​ ക്ഷേത്രത്തിന്‍റെ ഗേറ്റിന്​ മുമ്പിൽ വെച്ച്​ സാഹു ചുവടുവെച്ചിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bajrang dalviral videohurting religious sentimentsaarti sahu
News Summary - Bajrang Dal leaders complaint woman booked after dancing videos outside temple went viral
Next Story