ഗുജറാത്തിൽ മുനവർ ഫാറൂഖിയുടെ പരിപാടി നടത്താൻ സമ്മതിക്കില്ല; ഭീഷണിയുമായി ബജ്രംഗ്ദൾ
text_fieldsഅഹ്മദാബാദ്: ഹിന്ദുദൈവങ്ങളെയും കേന്ദ്രമന്ത്രി അമിത് ഷായെയും അപമാനിച്ചുവെന്ന ബി.ജെ.പി നേതാവിെൻറ പരാതിയിൽ ജയിലിലായ സ്റ്റാൻഡ് അപ് കൊമേഡിയൻ മുനവർ ഫാറൂഖിയുടെ പരിപാടി ഗുജറാത്തിൽ നടത്താൻ സമ്മതിക്കില്ലെന്ന് ബജ്രംഗ്ദൾ. ഒക്ടോബർ ഒന്നുമുതലാണ് ഫാറൂഖിയുടെ ഗുജറാത്ത് സന്ദർശനം.
ഗുജറാത്തിൽ പരിപാടി പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി ഭീഷണി സന്ദേശങ്ങളും മുന്നറിയിപ്പുകളുമാണ് ഫറൂഖിക്ക് ലഭിച്ചത്. ഗുജറാത്ത് ബജ്രംഗ് ദൾ നേതാക്കളുടേതാണ് ഭീഷണി സന്ദേശം.
'അവൻ തെൻറ തൊഴിലിലൂടെ ഹിന്ദു മതത്തെ ആക്രമിക്കുന്നു. അവൻ ഹാസ്യരൂപത്തിൽ ഹിന്ദു സമുദായത്തിൻറെ വികാരങ്ങളെ വ്രണപ്പെടുത്തുന്നു. ഇത്തരം പ്രവൃത്തികളെ ബജ്രംഗ്ദൾ പ്രോത്സാഹിപ്പിക്കില്ല' -ഗുജറാത്തിലെ ബജ്രംഗ്ദൾ നേതാവ് ജ്വാലിത് മെഹ്ത വിഡിയോ ട്വീറ്റ് ചെയ്തു.
പരിപാടി റദ്ദാക്കാൻ മുനവർ ഫാറൂഖിയോട് ആവശ്യപ്പെടുന്നതായും പരിപാടിയുമായി മുന്നോട്ടുപോകാനാണെങ്കിൽ ശാരീരികമായും സാമ്പത്തികമായും മാനസികമായും പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ബജ്രംഗ്ദൾ നേതാവ് മുന്നറിയിപ്പ് നൽകുന്നു.
ഒക്ടോബർ ഒന്നുമുതൽ മൂന്നുവരെയാണ് ഗുജറാത്തിലെ ഷോ. ഡോങ്ക്രി ടു നൗവെയർ എന്നാണ് പുതിയ ഷോയുടെ പേര്.
ജനുവരിയിൽ ഇൻഡോറിൽ നടത്തിയ ഷോയ്ക്കിടെ മുനവർ ഫാറൂഖിയെ െപാലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹിന്ദു ദൈവങ്ങളെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഷോയിലൂടെ അപമാനിച്ചുവെന്ന ബി.ജെ.പി എം.എൽ.എയുടെ മകെൻറ പരാതിയിലായിരുന്നു നടപടി. എം.എൽ.എ മാലിനി ലക്ഷ്മൺ സിങ് ഗൗറിെൻറ മകൻ ഏകലവ്യ സിങ് ഗൗറാണ് ഫാറൂഖിക്കെതിരെ പരാതി നൽകിയത്. തുടർന്ന് ഇദ്ദേഹത്തെ ജയിലിൽ അടക്കുകയായിരുന്നു. ഫെബ്രുവരിയിൽ സുപ്രീംകോടതി ഫാറൂഖിക്ക് ജാമ്യം അനുവദിച്ചു. എഫ്.െഎ.ആറിലെ ഫാറൂഖിക്കെതിരായി ചുമത്തിയ കുറ്റങ്ങൾ അവ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.