Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാലാകോട്ട്​:...

ബാലാകോട്ട്​: കുന്നിൻമുകളിലെ ഭീകര റിസോർട്ട്​

text_fields
bookmark_border
ബാലാകോട്ട്​: കുന്നിൻമുകളിലെ ഭീകര റിസോർട്ട്​
cancel
camera_alt???????????????? ????????????? ??????????? ???????? ???????????? ????????? (??? ???????: ?.????.????)

ഇന്ത്യൻ തിരിച്ചടിയിൽ തകർന്ന ജയ്​ശെ മുഹമ്മദ്​ ഭീകരപരിശീലന ക്യാമ്പ്​, പുഴക്കരയിലെ റിസോർട്ടു​പോലെ സർവസജ് ജ കേന്ദ്രം. പാകിസ്​താനിലെ ഖൈബർ പഖ്​​തൂൻഖ്വയിലെ ബാലാകോട്ട്​ പട്ടണത്തിൽനിന്ന്​ 20 കിലോമീറ്റർ അകലെ കുനാർ നദിക ്കരയിലെ കുന്നിൻമുകളിലെ കാട്ടിൽ പ്രവർത്തിച്ചിരുന്ന ക്യാമ്പിൽ വെച്ചായിരുന്നു ഇന്ത്യയിലെ ഭീകരാക്രമണങ്ങൾക്കള ്ള കേഡറുകളെ പരിശീലിപ്പിച്ചിരുന്നത്​. ജയ്​ശിനു പുറമെ ഹിസ്​ബുൽ മുജാഹിദീനും ഉപയോഗിക്കാറുള്ള ക്യാമ്പ്​, കേഡറുക ളിൽ ഇന്ത്യാവിരുദ്ധതയും ആക്രമണോത്സുകതയും കുത്തിവെക്കുന്ന മസ്​തിഷ്​ക പ്രക്ഷാളന കേന്ദ്രം കൂടിയാണെന്ന്​ സർക് കാർ വൃത്തങ്ങൾ പറയുന്നു. പാകിസ്​താൻ പട്ടാളത്തിൽനിന്ന്​ വിരമിച്ച ഉദ്യോഗസ്​ഥരടക്കമുള്ളരാണ്​ പരിശീലകർ. ജയ്​ശെ മുഹമ്മദ്​ തലവനും ഇന്ത്യൻ വിമാനം റാഞ്ചി കാന്തഹാറിലേക്ക്​ കൊണ്ടുപോയ ഭീകരനുമായ മസ്​ഹൂദ്​ അസ്​ഹർ അടക്കമുള്ളവ ർ ഇവിടെ ക്ലാസെടുക്കാൻ വരാറുണ്ട്​.

നീന്തൽക്കുളവും പാചകക്കാരും
പുൽവാമയിലെ ചാവേർ ആക്രമണത്തിനുശേഷം നിയ​ന്ത്രണരേഖക്കടുത്തുനിന്ന്​ ഭീകരരെയെല്ലാം സുരക്ഷിതകേന്ദ്രം എന്ന നിലയിൽ ബാലാകോട്ട്​ ക്യാമ്പിലേക്ക്​ മാറ്റിയിരുന്നു. 350ഒാളം ഭീകരരെ ഇല്ലാതാക്കാൻ ഇത്​ ഒരർഥത്തിൽ സഹായിച്ചുവെന്നും അധികൃതർ പറയുന്നു. 500 മുതൽ 700 പേർക്കുവരെ താമസിക്കാൻ സംവിധാനമുള്ള കേന്ദ്രത്തിൽ നീന്തൽക്കുളമടക്കമുള്ള സംവിധാനവും പാചകക്കാരും ശുചീകരണത്തൊഴിലാളികളുമെല്ലാം ഉണ്ടായിരുന്നു. സമീപത്തുള്ള കുനാർ നദിയിൽ നീന്തൽപരിശീലനവും നൽകാറുണ്ടെന്നും പറയുന്നു. നിയന്ത്രണ രേഖയിൽനിന്ന്​ 80 കിലോമീറ്റർ ദൂരത്തുള്ള ബാലാകോട്ട്​, അൽഖാഇദ തലവൻ ഉസാമ ബിൻലാദിനെ അമേരിക്കൻ മറീനുകൾ കൊലപ്പെടുത്തിയ ആബട്ടാബാദി​​​െൻറ സമീപപ്രദേശമാണ്​. പ്രത്യേക ആക്രമണങ്ങൾ നടത്തുക, ആയുധങ്ങൾ ​ൈകകാര്യം ചെയ്യൽ, സ്​ഫോടനം നടത്തൽ, ​േബാംബുണ്ടാക്കൽ, ചാവേർ സ്​ഫോടനം, ചാവേർ ആക്രമണങ്ങൾക്കുള്ള വാഹനങ്ങൾ രൂപം മാറ്റൽ തുടങ്ങി വിവിധ തലങ്ങളിലുള്ള പരിശീലനം ഇവിടെ നൽക​ുന്നു.

ക്യാമ്പിനുള്ളിലെ ചവിട്ടുപടിയിൽ ഇസ്രായേലി​​​െൻറയും അമേരിക്കയുടെയും പതാകകൾ


കൊല്ലപ്പെട്ടവരിൽ കൊടും ഭീകരനും
കൊല്ലപ്പെട്ടവരിൽ 25ഒാളം പരിശീലകരുമുണ്ടെന്ന്​ വിവരമുണ്ട്​. മസ്​ഉൗദ്​ അസ്​ഹറി​​​െൻറ ഭാര്യാസഹോദരൻ മൗലാന യൂസുഫ്​ അസ്​ഹറാണ്​ ക്യാമ്പ്​ തലവൻ. 2000 മുതൽ ഇൻറർപോൾ റെഡ്​കോർണർ നോട്ടീസ്​ പുറപ്പെടുവിപ്പിച്ചയാളാണ്​ യൂസുഫ്​ അസ്​ഹർ. ഇദ്ദേഹം കൊല്ലപ്പെട്ടിരിക്കാമെന്നാണ്​ വ്യോമസേനയുടെ നിഗമനം. എന്നാൽ, സ്​ഥിരീകരണമില്ല.

നീക്കം ഇങ്ങനെ
പാകിസ്​താൻ പ്രതിരോധ വൃത്തങ്ങൾക്ക്​ ഒരുസൂചനയും നൽക​ാതെ നടത്തിയ ആ​ക്രമണമായതിനാൽ ക്യാമ്പിലുള്ള ഭീകരർക്കൊന്നും രക്ഷപ്പെടാൻ കഴിഞ്ഞില്ല. നിയന്ത്രണ രേഖക്കടുത്ത പാക്കധീന കശ്​മീരിലെ ക്യാമ്പുകളിൽ മിന്നലാക്രമണമായിരുന്നു അവർ പ്രതീക്ഷിച്ചിരുന്നത്​. പടിഞ്ഞാറൻ, മധ്യ കമാൻഡുകൾക്കു കീഴിലെ വിവിധ വ്യോമതാവളങ്ങളിൽനിന്നായി ഒ​േട്ടറെ വിമാനങ്ങൾ ഒരേസമയം പറന്നുയർന്ന്​ പാക്​ ഏജൻസികളിൽ ആശയക്കുഴപ്പം സൃഷ്​ടിച്ചു. ഇവയെല്ലാം ആദ്യം ഒന്നിച്ചുചേരുകയും പിന്നീട്​ കൂട്ടം വിട്ട്​ ഒരു ചെറു സംഘം മിറാഷുകൾ ബാലാകോട്ട ലക്ഷ്യമാക്കി പറന്ന്​, ‘ഇന്ത്യൻ സേനക്ക്​ ബോംബിടാൻ പാകത്തിൽ കിടന്നുറങ്ങുകയായിരുന്ന’ ഭീകരർക്കുമേൽ ബോംബു വർഷിക്കുകയായിരുന്നു -​കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു.

യൂ​സ​ുഫ്​ അ​സ്​​ഹ​ർ


ല​ക്ഷ്യ​ത്തി​ൽ പ്ര​ധാ​നി യൂ​സ​ുഫ്​ അ​സ്​​ഹ​ർ
ജ​യ്​​ശെ മു​ഹ​മ്മ​ദ്​ സ്​​ഥാ​പ​ക​ൻ മ​സ്​​ഉൗ​ദ്​ അ​സ്​​ഹ​റി​​െൻറ ഭാ​ര്യാ​സ​ഹോ​ദ​ര​നാ​യ യൂ​സു​ഫ്​ അ​സ്​​ഹ​റാ​യി​രു​ന്നു ബാ​ലാ​കോ​ട്ടി​ൽ ഇ​ന്ത്യ​യു​ടെ ല​ക്ഷ്യ​ങ്ങ​ളി​ൽ പ്ര​ധാ​നി. ജ​യ്​​ശി​​െൻറ ഏ​റ്റ​വും പ്ര​ധാ​ന ക്യാ​മ്പാ​യ ബാ​ലാ​കോ​ട്ട്​ നി​യ​ന്ത്രി​ച്ചി​രു​ന്ന​തും യൂ​സു​ഫാ​ണ്. പ​തി​റ്റാ​ണ്ടു​ക​ളാ​യി ഇ​ന്ത്യ​ൻ പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന ഭീ​ക​ര​നുമാ​ണ്. മു​ഹ​മ്മ​ദ്​ സ​ലീം എ​ന്നും പേ​രു​ള്ള ഇ​യാ​ൾ​ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ്​ 1999ൽ ​ഇ​ന്ത്യ​ൻ എ​യ​ർ​ലൈ​ൻ​സ്​ വി​മാ​നം അ​ഫ്​​ഗാ​നി​ലെ കാ​ന്ത​ഹാ​റി​ലേ​ക്ക്​​ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ഇൗ ​വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രെ വെ​ച്ചു​ള്ള വി​ല​പേ​ശ​ലി​ലാ​ണ്​ ഇ​ന്ത്യ​ൻ ജ​യി​ലി​ലു​ണ്ടാ​യി​രു​ന്ന മ​സ്​​ഉൗ​ദ് അ​സ്​​ഹ​റി​നെ മോ​ചി​പ്പി​ക്കേ​ണ്ടി​വ​ന്ന​ത്.

2002ൽ ​ഇ​ന്ത്യ പാ​കി​സ്​​താ​ന്​ ന​ൽ​കി​യ വി​ട്ടു​കി​േ​ട്ട​ണ്ട 20 ഭീ​ക​ര​രു​ടെ പ​ട്ടി​ക​യി​ലും യൂ​സ​ുഫ്​ അ​സ്​​ഹ​റി​​െൻറ പേ​രു​ണ്ടാ​യി​രു​ന്നു. സി.​ബി.​െ​എ​യു​ടെ അ​ഭ്യ​ർ​ഥ​ന​യി​ൽ ഇ​ൻ​റ​ർ​പോ​ൾ ഇ​യാ​ൾ​ക്കെ​തി​രെ റെ​ഡ്​ കോ​ർ​ണ​ർ നോ​ട്ടീ​സ്​ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ആ ​നോ​ട്ടീ​സ്​ പ്ര​കാ​രം ക​റാ​ച്ചി​യാ​ണ്​ ജ​ന്മ​ദേ​ശം. ഉ​ർ​ദു​വും ഹി​ന്ദി​യും അ​നാ​യാ​സം കൈ​കാ​ര്യം ചെ​യ്യും. വി​മാ​നം റാ​ഞ്ച​ൽ, കൊ​ല​പാ​ത​കം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ്​ ഇ​ന്ത്യ​യി​ൽ ഇ​യാ​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്.

ഇ​ന്ത്യ ല​ക്ഷ്യ​മി​ട്ട​വ​രി​ൽ മ​റ്റു പ്ര​ധാ​നി​ക​ൾ ഇവരാണ്​
മു​ഫ്​​തി അ​സ്​​ഹ​ർ ഖാ​ൻ ക​ശ്​​മീ​രി-​ജ​യ്​​ശെ മു​ഹ​മ്മ​ദി​​െൻറ ക​ശ്മീ​ർ ഒാ​പ​റേ​ഷ​ൻ ത​ല​വ​ൻ
ഇ​ബ്രാ​ഹിം അ​സ്​​ഹ​ർ- മ​സ്​​ഉൗ​ദ്​ അ​സ്​​ഹ​റി​​െൻറ സ​ഹോ​ദ​ര​ൻ. കാ​ന്ത​ഹാ​റി​ലേ​ക്ക്​ ഇ​ന്ത്യ​ൻ വി​മാ​നം റാ​ഞ്ചി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.
മൗ​ലാ​ന അ​മ്മാ​ർ-​ജ​യ്​​ശി​​െൻറ അ​ഫ്​​ഗാ​ൻ, ക​ശ്​​മീ​ർ വി​ഭാ​ഗ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.
മൗ​ലാ​ന ത​ൽ​ഹ സൈ​ഫ്​- മൗ​ലാ​ന മ​സ്​​ഉൗ​ദ്​ അ​സ്​​ഹ​റി​​െൻറ സ​ഹോ​ദ​ര​ൻ. ജ​യ്​​ശ്​ ത​യാ​റെ​ടു​പ്പ്​ വി​ഭാ​ഗം ത​ല​വ​ൻ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs pakistanmalayalam newsPulwama Attackbalakot attackIndia Strikes Pakistan
News Summary - balakot attack- india news
Next Story