നാട്ടിലെ മുള ഇനി മരമല്ല
text_fieldsന്യൂഡൽഹി: വനപ്രദേശങ്ങൾക്ക് പുറത്തുള്ള മുള സസ്യങ്ങളെ വൃക്ഷം എന്ന നിർവചനത്തിൽനിന്ന് ഒഴിവാക്കിക്കൊണ്ടുള്ള നിയമഭേദഗതി ഒാർഡിനൻസിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. മുമ്പ് മുള, ഇൗറ്റ, പന, കുറ്റിച്ചെടികൾ എന്നിവ വൃക്ഷത്തിെൻറ പരിധിയിൽ വരുമായിരുന്നു. 1927ലെ നിയമത്തിൽ രണ്ടാം സെക്ഷൻ ഭേദഗതിവരുത്തിയാണ് മുളയെ വൃക്ഷമല്ലാതാക്കിയത്.
ഭേദഗതിക്ക് പ്രാബല്യമായതോടെ അവ വെട്ടുന്നതിനും കൊണ്ടുപോകുന്നതിനും തടസ്സമുണ്ടാവില്ല. മുള കൃഷി പ്രോത്സാഹിപ്പിച്ച് 2022ഒാടെ ഉൽപാദനം ഇരട്ടിയാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, വനപ്രദേശങ്ങളിലെ മുളകൾ വനസംരക്ഷണ നിയമത്തിെൻറ പരിധിയിൽ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.