ഭാരത് ബന്ദിന് മുന്നോടിയായി നോയിഡയിൽ നിരോധനാജ്ഞ
text_fieldsന്യൂഡൽഹി: കർഷക സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദിന് മുന്നോടിയായി നോയിഡയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം തടയാനെന്ന പേരിലാണ് ഗൗതം ബുദ്ധ നഗറിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി രണ്ട് വരെ നിരോധനാജ്ഞ തുടരും.
ഡൽഹി-യു.പി അതിർത്തി പ്രദേശമായ നോയിഡ ഉത്തർപ്രദേശിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഡൽഹിയോട് ഏറ്റവും അടുത്ത് കിടക്കുന്ന പ്രദേശമാണ്. ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി കോവിഡ് വ്യാപനം തടയാനുള്ള മുൻകരുതലിന്‍റെ ഭാഗമായാണ് 144 പ്രഖ്യാപിച്ചതെന്നാണ് യോഗി ാദിത്യനാത് സർക്കാറിന്‍റെ വാദം.
അതേസമയം, കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ് രിവാൾ ഇന്ന് സിങ്കു അതിർത്തിയിലെത്തും. കർഷകർക്കായി ഡൽഹി സർക്കാർ ഒരുക്കിയ സൗകര്യങ്ങൾ മുഖ്യമന്ത്രി വിലയിരുത്തും. അതേസമയം, നാളത്തെ ഭാരത് ബന്ദിനോട് സഹകരിക്കില്ലെന്ന് ആർ.എസ്.എസ് അനുകൂല കർഷക സംഘടനയായ ഭാരതീയ കിസാൻ സംഘ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.