ദേശവിരുദ്ധ പ്രവർത്തനങ്ങൾ പഠിപ്പിക്കുന്നു; മദ്റസകൾ നിരോധിക്കണമെന്ന് ബി.ജെ.പി എം.എൽ.എ
text_fieldsബംഗളൂരു: കർണാടകയിൽ മദ്റസകൾ നിരോധിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.എൽ.എയും മുഖ്യമന്ത്രിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറിയുമായ എം.പി. രേണുകാചാര്യ. മദ്റസകളിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളാണ് പഠിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഒരു കുട്ടിയുടെ വികസനത്തിന് ആവശ്യമായ എല്ലാ വിദ്യാഭ്യാസവും സർക്കാർ സ്കൂളുകൾ നൽകുമ്പോൾ പിന്നെ മദ്റസകളുടെ ആവശ്യമെന്താണ്? രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച നേതാക്കളെ കുറിച്ചോ നമ്മുടെ കാഴ്ചപ്പാടുകളെ കുറിച്ചോ അല്ല മദ്റസകളിൽ പഠിപ്പിക്കുന്നത്. അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ അതിനെ താൻ സ്വാഗതം ചെയ്യും. ഇസ്ലാമിക വിദ്യാഭ്യാസം മാത്രമാണ് മദ്റസകളിൽ നൽകുന്നത്. ദേശവിരുദ്ധ പ്രവർത്തനങ്ങളാണ് മദ്റസകളിൽ പഠിപ്പിക്കുന്നത്. കുട്ടികളിൽ അത് കാര്യമായ സ്വാധീനം ചെലുത്തും -എം.എൽ.എ പറഞ്ഞു.
സിദ്ധരാമയ്യയുടെ നേതൃത്വത്തിലെ കഴിഞ്ഞ കോൺഗ്രസ് സർക്കാർ മദ്റസകൾക്ക് ഫണ്ട് അനുവദിക്കുകയും ഹിന്ദു മതസ്ഥാപനങ്ങൾക്കും മഠങ്ങൾക്കും ഫണ്ട് അനുവദിക്കാതിരിക്കുകയും ചെയ്തെന്ന് അദ്ദേഹം ആരോപിച്ചു. ഹൊന്നാലി എം.എൽ.എയായ രേണുകാചാര്യ മുമ്പും വർഗീയ ചുവയുള്ള വിവാദ പ്രസ്താവനകൾ നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.