പ്രതിരോധ മേഖലയിലും ആത്മനിർഭർ ഭാരത്; 101 ഉൽപ്പന്നങ്ങൾ നിരോധിക്കും
text_fieldsന്യൂഡല്‍ഹി: പ്രതിരോധ മന്ത്രാലയത്തിെൻറ ആയുധ ഇറക്കുമതിയില്‍ 101 ഇനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി അവയുടെ നിര്‍മാണ കരാറുകള്‍ ഇന്ത്യന്‍ വ്യവസായ മേഖലക്ക് നല്‍കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രഖ്യാപിച്ചു. പ്രതിരോധ ഉപകരണ നിര്‍മാണത്തില്‍ ഇന്ത്യന്‍ വ്യവസായ മേഖലക്ക് കൂടുതല്‍ അവസരം നല്‍കുന്നതിനാണ് ഈ വിലക്കെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
Almost 260 schemes of such items were contracted by the Tri-Services at an approximate cost of Rs 3.5 lakh crore between April 2015 and August 2020. It is estimated that contracts worth almost Rs 4 lakh crore will be placed upon the domestic industry within the next 6 to 7 years.
— Rajnath Singh (@rajnathsingh) August 9, 2020
2020 മുതല്‍ 2024 വരെ വിവിധ ഘട്ടങ്ങളായാണ് നിരോധനം നടപ്പാക്കുക. പ്രധാനമന്ത്രി പ്രഖ്യാപിച്ച ആത്മ നിര്‍ഭര്‍ സംരംഭങ്ങളുടെ ഭാഗമാണ് ഈ നയംമാറ്റമെന്നും അതിന് പ്രതിരോധ മന്ത്രാലയം സന്നദ്ധമായെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഇതിനായി 101 പ്രതിരോധ ഇനങ്ങളുടെ പട്ടികയുണ്ടാക്കിയിട്ടുണ്ട്. അവയുടെ ഇറക്കുമതിക്ക് നിരോധനം കൊണ്ടുവരും. ഇതുവഴി ആഭ്യന്തര വ്യവസായ രംഗത്ത് അടുത്ത ആറേഴ് വര്‍ഷത്തിനകം നാലുലക്ഷം കോടിയുടെ പ്രതിരോധ കരാറുകളുണ്ടാക്കും.
സേനക്കുള്ള തോക്കുകള്‍, ആക്രമണത്തിനുള്ള റൈഫിളുകള്‍, യുദ്ധക്കപ്പലുകള്‍, സൈനിക വാഹനങ്ങള്‍, സൈനിക എയര്‍ക്രാഫ്റ്റുകള്‍, ലൈറ്റ് കോംബാറ്റ് ഹെലികോപ്ടറുകള്‍, റഡാറുകള്‍ തുടങ്ങി ഉന്നത സാങ്കേതിക വിദ്യ ആവശ്യമായ പ്രതിരോധ ആയുധങ്ങളും ഇറക്കുമതി നിരോധനത്തിെൻറ പട്ടികയില്‍പ്പെടും. 200 എണ്ണം വാങ്ങാൻ 5000 കോടി ചെലവ് വരുന്ന സായുധാക്രമണ വാഹനങ്ങളുെട (എ.എഫ്.വി) ഇറക്കുമതി 2021 ഡിസംബറില്‍ നിലവില്‍വരും. അതേ കാലയളവില്‍ മുങ്ങിക്കപ്പലുകള്‍ക്കും നിരോധനമുണ്ടായേക്കാമെന്ന സൂചന നല്കി 42,000 കോടി രൂപയുടെ ആറ് മുങ്ങിക്കപ്പലുകള്‍ക്കും നാവിക സേന ആവശ്യമുന്നയിച്ചിട്ടുണ്ട്.
നിരോധനത്തിലാകാന് പോകുന്ന പ്രതിരോധ സാമഗ്രികള്‍ക്കായി 2015നും 2020 ആഗസ്റ്റിനുമിടയില്‍ മൂന്നര ലക്ഷം കോടി രൂപയുടെ കരാറുകളുണ്ടാക്കിയിരുന്നുവെന്നും അതിനാല്‍, ആറേഴ് വര്‍ഷത്തിനകം നാലു ലക്ഷം കോടിയുടെ സമാന കരാര്‍ ആഭ്യന്തര വ്യവസായ രംഗത്ത് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നതെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. ഇതില്‍ കരസേനക്കും വ്യോമസേനക്കും 1,30,000 കോടി രൂപയുടെ വീതവും നാവിക സേനക്ക് 1,40,000 കോടി രൂപയുടെയും പ്രതിരോധ സാമഗ്രികളാണ് വാങ്ങുകയെന്നും രാജ്നാഥ് കൂട്ടിച്ചേര്‍ത്തു.
പീരങ്കികൾ, ലഘു യുദ്ധ ഹെലികോപ്ടർ, തോക്കുകൾ, റഡാറുകൾ, ചരക്ക് വിമാനം, കവചിത വാഹനങ്ങൾ തുടങ്ങിയവ നിരോധിക്കുന്നവയിൽ ഉൾപ്പെടും. ഇവെയല്ലാം തദ്ദേശീയമായി നിർമിക്കുമെന്നും രാജ്നാഥ് സിങ് ഞായറാഴ്ച പ്രഖ്യാപിച്ചു. ഈ വർഷം മുതൽ 2024 കാലയളവിനുള്ളിൽ ഇറക്കുമതി നിരോധനം പൂർണമായി നടപ്പാക്കാനാണ് തീരുമാനമെന്നും രാജ്നാഥ് സിങ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.