Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിലെ എസ്.ഡി.പി.ഐ...

ഡൽഹിയിലെ എസ്.ഡി.പി.ഐ പ്രതിഷേധ ധർണക്ക് വിലക്ക്

text_fields
bookmark_border
SDPI
cancel

ന്യൂഡൽഹി: പോപുലർഫ്രണ്ട്​ നേതാക്കൾക്കെതിരെയുള്ള എൻ.ഐ.എ നടപടിയിൽ പ്രതിഷേധിച്ച്​ ഡൽഹിയിൽ നടത്താനിരുന്ന എസ്​.ഡി.പി.ഐ ധർണക്ക്​ അനുമതി നിഷേധിച്ച്​ ഡൽഹി പൊലീസ്​. തിങ്കളാഴ്ച ജന്തർമന്തറിൽ നടത്താനിരുന്ന ധർണക്കാണ്​​ പൊലീസ്​ അനുമതി നൽകാതിരുന്നത്.

സാമുദായിക ഐക്യം നിലനിർത്തുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഡൽഹിയിൽ പ്രതിഷേധത്തിന്​ അനുമതി നൽകാനാവില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ പൊലീസ്​ നടപടി.

ഹർത്താൽ അക്രമത്തിൽ അറസ്റ്റിലായത് 1404 പേർ

പോപുലർ ഫ്രണ്ട് ഹർത്താലിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 1404 പേർ അറസ്റ്റിലായെന്ന് പൊലീസ്. 309 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 834 പേരെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.

പോപുലർ ഫ്രണ്ട് നേതാക്കളുടെ റിമാൻഡ് അഞ്ച് ദിവസം കൂടി നീട്ടി

എൻ.ഐ.എ അറസ്റ്റ് ചെയ്ത 19 പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടെ റിമാൻഡ് അഞ്ച് ദിവസം കൂടി നീട്ടി. എൻ.ഐ.എ രാജ്യവ്യാപകമായി നടത്തിയ റെയ്ഡ് റെയ്ഡിന് പിന്നാലെയാണ് കേരളത്തിൽ നേതാക്കളടക്കം 19 പേരെ അറസ്റ്റ് ചെയ്തത്.

കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, ബിഹാർ, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി, അസം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗോവ, പശ്ചിമബംഗാൾ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് റെയ്ഡും അറസ്റ്റും നടന്നത്. കേരളത്തിനു പുറമെ 14 സംസ്ഥാനങ്ങളിൽ എൻ.ഐ.എയും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും (ഇ.ഡി) നടത്തിയ പരിശോധനയിൽ 106 പേർ പിടിയിലായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SDPIpopular front
News Summary - Ban on SDPI protest dharna in Delhi
Next Story