ചൈനീസ് ഭക്ഷണം വിൽക്കുന്ന റസ്റ്ററൻറുകൾ ബഹിഷ്കരിക്കണം -കേന്ദ്രമന്ത്രി
text_fieldsന്യൂഡൽഹി: ചൈനീസ് ഭക്ഷണം വിൽക്കുന്ന റസ്റ്ററൻറുകൾ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ. തിങ്കളാഴ്ച രാത്രി നടന്ന ചൈനീസ് ആക്രമണത്തിൽ കേണൽ ഉൾപ്പെടെ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് കേന്ദ്ര ഭക്ഷ്യമന്ത്രിയുടെ ആഹ്വാനം.
‘ചൈന വിശ്വാസവഞ്ചന കാണിച്ചു. അതിനാൽ ഇന്ത്യ നിർബന്ധമായും എല്ലാ ചൈനീസ് നിർമിത ഉൽപന്നങ്ങളും ഉപേക്ഷിക്കണം. കൂടാതെ ചൈനീസ് ഭക്ഷണം വിൽക്കുന്ന എല്ലാ റസ്റ്ററൻറുകളും ഹോട്ടലുകളും ബഹിഷ്കരിക്കണം’ -അത്തേവാല ട്വിറ്ററിൽ കുറിച്ചു.
चीन धोका देनेवाला देश है.भारत मे चीन के सभी वस्तुओंका बहिष्कार करना चाहीये.चायनीज फूड और चायनीज फूड के हॉटेल भारत मे बंद करने चाहीये ! pic.twitter.com/ovL2sOLUo4
— Dr.Ramdas Athawale (@RamdasAthawale) June 17, 2020
ഇന്ത്യ - ചൈന സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമർശം. നേരത്തേ ബി.ജെ.പി ജനറൽ സെക്രട്ടറി രാം മാധവ് ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന നിലപാടിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.