ഹിന്ദുമതപഠനത്തിന് പുതിയ കോഴ്സാരംഭിച്ച് ബനാറസ് ഹിന്ദു സർവലാശാല
text_fieldsഹിന്ദുമതപഠനം ലക്ഷ്യംവെച്ച് പുതിയ ബിരുദാനന്തര ബിരുദ കോഴ്സാരംഭിച്ച് ബനാറസ് ഹിന്ദു സർവലാശാല. എം.എ ഹിന്ദു സ്റ്റഡീസ് എന്ന് പേരിട്ടിരിക്കുന്ന കോഴ്സിന്‍റെ ആദ്യ ബാച്ചിലേക്ക് ഒരു വിദേശ വിദ്യാർത്ഥിയടക്കം 45 വിദ്യാർത്ഥികൾ ഇതുവരെ പ്രവേശനം നേടിയതായി സർവകലാശാല അധികൃതർ അറിയിച്ചു. ഹിന്ദുമതപഠനം പഠനവിഷയമാക്കുന്ന രാജ്യത്തെ ആദ്യ ബിരുദാനന്തര ബിരുദ കോഴ്സാണിത്. പുതിയ കോഴ്‌സിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഹിന്ദുയിസവും ബ്രാഹ്മണിസവും, ഹിന്ദുവിന്‍റെ വിദേശ ഉത്ഭവം, ഹിന്ദു എന്ന പദത്തിന്റെ പ്രാചീനതയും അർത്ഥവും തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണങ്ങളുണ്ടാകമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
2020ലെ പുതിയ വിദ്യാഭ്യാസ നയപ്രകാരമുളള ഇന്റർ-ഡിസിപ്ലിനറി കോഴ്സാണിതെന്നും ഹിന്ദു ധർമ്മത്തിന്റെ അജ്ഞാതമായ പല വശങ്ങളെക്കുറിച്ച് ബോധവാമാരാകാന്‍ ഈ കോഴ്സ് ഉപകരിക്കുമെന്നും ഇന്ദിരാഗാന്ധി നാഷനൽ സെന്റർ ഫോർ ആർട്‌സിന്റെ ഡയറക്ടറായ വിജയ് ശങ്കർ ശുക്ല അഭിപ്രായപ്പെട്ടു.
തത്ത്വശാസ്ത്രം, മതപഠനം, സംസ്‌കൃത പഠനം, പുരാതന ഇന്ത്യൻ ചരിത്രം, സംസ്‌കാരപഠനം, പുരാവസ്തു പഠനം എന്നിവയുടെ സഹകരണത്തോടെയാണ് കോഴ്സ് നടത്തുന്നത്. വിദ്യാഭ്യാസത്തെ കാവിവത്ക്കരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് കോഴ്സാരംഭിക്കുന്നത് എന്ന രീതിയിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.