Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right''ഹൈദരാബാദിലെ...

''ഹൈദരാബാദിലെ പാകിസ്​താനികളെയും റോഹിങ്ക്യകളേയും പുറത്താക്കാൻ സർജിക്കൽ സ്​ട്രൈക്ക്​ നടപ്പാക്കും''

text_fields
bookmark_border
ഹൈദരാബാദിലെ പാകിസ്​താനികളെയും റോഹിങ്ക്യകളേയും പുറത്താക്കാൻ സർജിക്കൽ സ്​ട്രൈക്ക്​ നടപ്പാക്കും
cancel

ഹൈദരാബാദ്​: തെലങ്കാനയിലെ ഭരണപാർട്ടിയായയ ടി.ആർ.സിനും എ.ഐ.എം.ഐ.എമ്മിനും എതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി തെലങ്കാന അധ്യക്ഷനും എം.പിയുമായ ബന്ദി സഞ്​ജയ്​ കുമാർ. ഹൈദരാബാദിലെ മേയർ സ്ഥാനത്തേക്ക്​ ബി.ജെ.പി വിജയിച്ചാൽ റോഹിങ്ക്യകളേയും പാകിസ്​താനികളേയും പുറത്താക്കാനായി സർജിക്കൽ സ്​ട്രൈക്ക്​ നടപ്പാക്കുമെന്ന്​ സഞ്​ജയ്​ കുമാർ കൂട്ടിച്ചേർത്തു.

''ജയിക്കുമെന്ന്​ ഉറപ്പില്ലാത്തതിനാൽ ചന്ദ്ര ശേഖര റാവു ഉവൈസിയെ കൂടെക്കൂട്ടിയിരിക്കുകയാണ്​. ഉവൈസി ഇന്നലെ പറയുകയാണ്​. റോഹിങ്ക്യകൾ ഹൈദാരാബാദിലുണ്ടെങ്കിൽ അമിത്​ ഷാ എന്തുചെയ്യുമെന്ന്​. ബി.ജെ.പി മേയർ സ്ഥാനത്തേക്ക്​ വിജയിക്കുകയാണെങ്കിൽ ഹൈദരാബാദ്​ ഓൾഡ്​ സിറ്റിയിൽ സർജിക്കൽ സ്​ട്രൈക്ക്​ നടത്തി പാകിസ്​താനികളേയും റോഹിങ്ക്യകളേയും പുറത്താക്കും'' -സഞ്​ജയ്​ കുമാർ പറഞ്ഞു.

ഡിസംബർ ഒന്നിനാണ്​ ഗ്രേറ്റർ ഹൈദരാബാദ്​​ മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പ്​. റോഹിങ്ക്യകളും പാകിസ്​താനികളും അഫ്​ഗാനികളും ഇവിടെ വോട്ടർമാരായുണ്ടെന്നാണ്​ ബി.ജെ.പി ആരോപണം. തീവ്ര ഹിന്ദുത്വ അജൻഡകളുമായാണ്​ ബി.ജെ.പി തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bandi Sanjay kumarBJP
News Summary - Bandi Sanjay warns of ‘surgical strikes’ against illegal immigrants
Next Story