ബന്ദിപ്പൂരിലെ കാട്ടുതീ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അന്വേഷണ റിപ്പോർട്ട്
text_fieldsബംഗളൂരു: ബന്ദിപ്പൂർ കടുവ സങ്കേത്തിൽ ഇക്കഴിഞ്ഞ മാസമുണ്ടായ തീപിടിത്തത്തിെൻറ പശ്ചാ ത്തലത്തിൽ കാട്ടുതീ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ദേശീയ കടുവ സംരക്ഷണ അതോ റിറ്റിയുടെ അന്വേഷണ റിപ്പോർട്ട്. ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ തീപിടിത്തമുണ്ടായ വന മേഖലയിൽ നടത്തിയ പരിശോധനക്കു ശേഷം എൻ.ടി.സി.എ ദക്ഷിണ മേഖല അസി.
ഫോറസ്റ്റ് ഇൻസ്പെക്ടർ ജനറൽ രാജേന്ദ്ര ജി. ഗാരാവാദ് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. കാട്ടുതീയുമായി ബന്ധപ്പെട്ട് ദേശീയതലത്തിൽ നയം ഉണ്ടാക്കുന്നതിനും മാർഗനിർദേശങ്ങൾ രൂപവത്കരിക്കുന്നതിനും ദുരന്ത നിവാരണത്തിന് ഫണ്ട് ലഭ്യമാക്കാനും കാട്ടുതീ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് കാലാവസ്ഥ, വന മന്ത്രാലയത്തോട് റിപ്പോർട്ടിലൂടെ നിർദേശിച്ചിരിക്കുന്നത്.
ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ കൂടുതലായി മൂന്ന് ഡെപ്യൂട്ടി ഡയറക്ടർമാരെ നിയമിക്കണമെന്നും നിർദേശമുണ്ട്. ബന്ദിപ്പൂരിലെ പുൽമേടുകൾ കത്തിനശിച്ചെങ്കിലും വലിയ മരങ്ങളിലേക്കും മറ്റും കാര്യമായി തീ പടർന്നില്ല. തീപിടിത്തത്തിൽ വന്യമൃഗങ്ങൾ ചത്തതായും കണ്ടെത്തിയില്ല.
തമിഴ്നാട്ടിലെ മുതുമല കടുവ സങ്കേതത്തിനും ബന്ദിപ്പൂർ കടുവ സങ്കേതത്തിനുമുള്ളിൽ 2200 കിലോമീറ്റർ പരിധിയിൽ ഫയർലൈൻ നിർമിക്കണമെന്നും കാട്ടുതീ ഭീഷണിയുള്ള മേഖലയിൽ തുടർച്ചയായി ഫയർലൈൻ ഒരുക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കാട്ടുതീയുമായി ബന്ധപ്പെട്ട് വനാതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളെ ബോധവത്കരിക്കുക, ഉൾമേഖലയിൽ കാട്ടുതീ അണക്കാൻ ആവശ്യമായ സാമഗ്രികൾ എത്തിക്കുക, തമിഴ്നാട്, കേരള തുടങ്ങിയ അയൽ സംസ്ഥാനങ്ങളുമായി ചേർന്ന് നിശ്ചിത ഇടവേളകളിൽ കോഒാഡിനേഷൻ യോഗം ചേരുക, തീ പിടിത്തത്തെക്കുറിച്ച് യഥാർഥ വിവരങ്ങൾ മാത്രം പുറത്തുവിടുക തുടങ്ങിയവയാണ് മറ്റു നിർേദശങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.