'മൻ കി ബാത്തി'നിടെ പാത്രം മുട്ടും; മോദിയുടെ ആയുധം കൊണ്ട് തിരിച്ചടിക്കാൻ കർഷകർ
text_fieldsന്യൂഡൽഹി: കോവിഡിനെ അകറ്റാനായി പാത്രങ്ങൾ കൂട്ടിമുട്ടി ശബ്ദമുണ്ടാക്കാൻ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതേ ആയുധം കൊണ്ട് തിരിച്ചടി നൽകാനൊരുങ്ങി പ്രക്ഷോഭ രംഗത്തെ കർഷകർ. ഡിസംബർ 27ന് മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്ത് നടക്കുമ്പോൾ വീടുകൾ തോറും പാത്രം മുട്ടി ശബ്ദമുയർത്താനാണ് കർഷകർ ആഹ്വാനം ചെയ്തിരിക്കുന്നത്. കർഷക ദിവസം 25ാം ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് പ്രതിഷേധത്തിന് ആഹ്വാനം.
കഴിഞ്ഞ മാർച്ചിൽ രാജ്യത്ത് കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ പാത്രം മുട്ടാനും വിളക്കുകൾ തെളിക്കാനും ആഹ്വാനം ചെയ്ത് മോദി പരിഹാസ്യനായിരുന്നു. ഇതേ നാണയത്തിൽ തന്നെ തിരിച്ചടിക്കാനാണ് കർഷകരുടെ തീരുമാനം.
നവംബർ 26ന് ആരംഭിച്ച കർഷക പ്രക്ഷോഭം ഡൽഹിയുടെ വിവിധ അതിർത്തികളിൽ തുടരുകയാണ്. വിജയം കാണാതെ മടങ്ങില്ലെന്ന ദൃഢ നിശ്ചയത്തിലാണ് കർഷകർ. പ്രക്ഷോഭത്തിന്‍റെ ഭാഗമായി ഡിസംബർ 25 മുതൽ 27 വരെ ഹരിയാനയിലെ ടോൾ പ്ലാസകളിൽ വാഹനങ്ങൾ സൗജന്യമായി കടത്തിവിടുമെന്ന് കർഷക നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.