ബംഗാൾ ഗവർണർ ആർ.എസ്.എസ് പ്രമുഖിനെപ്പോെല പെരുമാറുന്നു - ഡെറിക് ഒബ്രീൻ
text_fieldsന്യൂഡൽഹി: പശ്ചിമബംഗാൾ ഗവർണർ ആർ.എസ്.എസ് ശാഖ പ്രമുഖിെനപ്പോെലയാണ് പെരുമാറുന്നെതന്ന് രാജ്യസഭാ എം.പി ഡെറിക്ഒ ബ്രീൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചിരിക്കുന്നത്.
നേരത്തെ, ഗവർണർ ഭീഷണിപ്പെടുത്തിയെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചിരുന്നു. ബംഗാളിലെ നോർത്ത് 24 പർഗാന ജില്ലയിൽ ഉണ്ടായ വർഗീയ ലഹളകളാണ് രാഷ്ട്രീയ പ്രശ്നങ്ങളിലേക്ക് വഴിവെച്ചത്.
പശ്ചിമ ബംഗാളിലെ രാജ്ഭവൻ ആർ.എസ്.എസ് ശാഖയായിരിക്കുന്നു. രാജ്ഭവനിെല കിടക്ക വിരികളിലും ടൗവലുകളിലും മറ്റും ബി.ജെ.പി ലോഗോ പതിച്ചിരിക്കുകയാണ്. ഭരണഘടനാ സംരക്ഷകനായ ഗവർണറെ പോലെയല്ല ശാഖാ പ്രമുഖിനെപ്പോെലയാണ് പശ്ചിമ ബംഗാൾ ഗവർണർ കേസരി നാഥ് ത്രിപാഠി പെരുമാറുന്നതെന്നും എം.പി ആരോപിച്ചു.
ഗവർണർ മുഖ്യമന്ത്രി മമത ബാനർജിയോട് സംസാരിച്ച ഭാഷ അംഗീകരിക്കാവുന്നതല്ല. ബി.ജെ.പിയോ കോൺഗ്രസോ സി.പി.എമ്മോ അല്ല അവരെ നിയമിച്ചിരിക്കുന്നത്, ബംഗാളിെല 10 കോടി ജനങ്ങളാണ്. ആദ്യതവണയല്ല ഇദ്ദേഹത്തിൽ നിന്ന് ഇങ്ങെന പെരുമാറ്റമുണ്ടാകുന്നത്. മുതിർന്ന പൗരനാണെന്നുള്ള ബഹുമാനം കൊണ്ടാണ് തിരിച്ചു പറയാത്തത്. രാഷ്ട്രപതിയാണ് ഗവർണറെ നിയമിക്കുന്നത്. രാഷ്ട്രപതിക്ക് തന്നെ മാറ്റാനും സാധിക്കും. അതിനുള്ള സമയമാെയന്നാണ് കരുതുന്നെതന്നും ഒബ്രീൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണ രൂപം:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.