മാനനഷ്ടം: നടി ദിവ്യക്ക് ഏഷ്യാനെറ്റ് 50 ലക്ഷം നൽകാൻ വിധി
text_fieldsബംഗളൂരു: തനിക്കെതിരെ അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചതിനെതിരെ നടിയും മ ുൻ കോൺഗ്രസ് എം.പിയുമായ ദിവ്യ സ്പന്ദന എന്ന രമ്യ നൽകിയ മാനനഷ്ടക്കേസിൽ ഏഷ്യാനെ റ്റ്, ഏഷ്യാനെറ്റിെൻറ കന്നട ചാനലായ ‘സുവർണ ന്യൂസ്’ എന്നിവ 50 ലക്ഷം രൂപ നഷ്ടപരിഹാരം ന ൽകാൻ വിധി. 2013ൽ െഎ.പി.എൽ വാതുവെപ്പുമായി ബന്ധപ്പെട്ട വാർത്തയിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ദിവ്യസ്പന്ദനയെ അവതരിപ്പിച്ചതിനെതിരെ നൽകിയ കേസിൽ ബംഗളൂരു അഡീഷനൽ സിറ്റി സിവിൽ കോടതിയാണ് പിഴ ചുമത്തിയത്. തെളിവില്ലാതെ ഒത്തുകളിയുമായോ വാതുവെപ്പുമായോ ബന്ധപ്പെടുത്തി ദിവ്യസ്പന്ദനയുടെ പേരിൽ വാർത്ത തുടർന്ന് പ്രസിദ്ധീകരിക്കുന്നതിൽനിന്ന് ഇരു ചാനലുകെളയും കോടതി വിലക്കി.
കന്നട നടിയും മുൻ എം.പിയുമായ പരാതിക്കാരിയുടെ പേരിൽ ഇതുവരെ കുറ്റങ്ങളൊന്നുമില്ലെന്നും ഒരു വ്യക്തിക്ക് ഏറെ വിലപ്പെട്ടത് അവരുടെ മാനമാണെന്നും എത്രയേറെ പണം കൊണ്ടും മാനത്തെ വിലമതിക്കാനാവില്ലെന്നും കോടതി വിധിയിൽ ജഡ്ജി പാട്ടീൽ നാഗലിംഗന ഗൗഡ ചൂണ്ടിക്കാട്ടി.
െഎ.പി.എല്ലിൽ ആദ്യ അഞ്ച് സീസണിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിെൻറ ബ്രാൻഡ് അംബാസഡറായിരുന്നു ദിവ്യ സ്പന്ദന. എന്നാൽ, െഎ.പി.എൽ ആറാം സീസണിലാണ് ഒത്തുകളിവിവാദം പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് താരങ്ങളായ എസ്. ശ്രീശാന്ത്, അജിത് ചാൻഡില, അങ്കിത് ചവാൻ എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഒത്തുകളി വിവാദത്തിൽ രണ്ട് കന്നട നടിമാരുടെ പങ്ക് അറസ്റ്റിലായവർ വെളിപ്പെടുത്തിയെന്ന് ആരോപിച്ചുള്ള രണ്ട് വാർത്താറിപ്പോർട്ടുകളാണ് സുവർണ ന്യൂസ് 2013 മേയിൽ പുറത്തുവിട്ടത്. ഇതിൽ ദിവ്യയുടെ ചിത്രങ്ങളും വിഡിയോകളും ഉപയോഗിച്ചതായാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.