മയക്കുമരുന്ന് റാക്കറ്റ് കേസ്: മലയാളി യുവാവ് അറസ്റ്റിൽ
text_fieldsബംഗളൂരു: കന്നട സിനിമ മേഖലയിലെ മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട് മലയാളി യുവാവ് അറസ്റ്റിൽ. സിനിമാതാരങ്ങൾ പെങ്കടുത്തിരുന്ന നിശാപാർട്ടികളിൽ മയക്കുമരുന്ന് എത്തിച്ചുനൽകിയിരുന്ന നിയാസ് എന്നായാളാണ് അറസ്റ്റിലായത്. ബംഗളൂരു പൊലീസിലെ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) രജിസ്റ്റർ കേസിലാണ് ഇയാൾ പിടിയിലായത്. അഞ്ചു വർഷമായി ബംഗളൂരുവിൽ താമസിക്കുന്ന ഇയാളെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. ഇൗ കേസിൽ അറസ്റ്റിലാവുന്ന ആദ്യ മലയാളികൂടിയാണ് നിയാസ്. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അന്വേഷിക്കുന്ന കേസിൽ കൊച്ചി വെണ്ണല സ്വദേശി മുഹമ്മദ് അനൂപ്, തൃശൂർ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ എന്നീ മലയാളികൾ പിടിയിലായിരുന്നു. ഇൗ കേസിൽ കണ്ണൂർ സ്വദേശി ജിംറീൻ ആഷി എന്ന കണ്ണൂർ സ്വദേശിക്കായി എൻ.സി.ബി അന്വേഷണം ഉൗർജിതമാക്കി. വൈകാതെ ഇയാളും അറസ്റ്റിലായേക്കും.
അതിനിടെ കേസിലെ രണ്ടാം പ്രതി നടി രാഗിണി ദ്വിവേദിയെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് അഞ്ചുദിവസത്തെ കസ്റ്റഡിയിൽ വാങ്ങി. തിങ്കളാഴ്ച വിഡിയോ കോൺഫറൻസിലൂടെ നടിയെ ബംഗളൂരു സെഷൻസ് കോടതി മുമ്പാകെ ഹാജരാക്കി. നടി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മൊബൈൽ ഫോണിലെ മെസ്സേജിങ് ആപ്പും ചാറ്റ് വിവരങ്ങളും അവർ ഡിലീറ്റ് ചെയ്തതായും സി.സി.ബി കോടതിയെ അറിയിച്ചു. നടി പെങ്കടുത്ത നിശാപാർട്ടികൾ നടന്നതെവിടെയാണെന്നും എന്നാണെന്നുമുള്ള വിവരങ്ങളും ആരാണ് മയക്കുമരുന്ന് ൈകമാറിയതെന്നും ആരൊക്കെയാണ് ഉപയോഗിച്ചതെന്നും നടിയുടെ മൊഴിയിൽനിന്ന് ലഭിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷൻ 10 ദിവസത്തെ കസ്റ്റഡി കാലാവധി ആവശ്യപ്പെട്ടു. നടിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും സി.സി.ബി വിശദമായി അന്വേഷിക്കും.
വെള്ളിയാഴ്ച മുതൽ കസ്റ്റഡിയിൽ കഴിയുന്ന നടി രാഗിണി ദ്വിവേദി അന്വേഷണ സംഘത്തിന് നൽകിയ മൊഴിതന്നെയാണ് അവരുടെ അഭിഭാഷകനും കോടതിയിൽ ആവർത്തിച്ചത്. നടി നിശാപാർട്ടികളിൽ പെങ്കടുത്തിട്ടുെണ്ടന്നും എന്നാൽ മയക്കുമരുന്ന് ഇടപാടിൽ പങ്കില്ലെന്നും അഭിഭാഷകൻ അറിയിച്ചു. വ്യാഴാഴ്ച കോടതിയിൽ സമർപ്പിച്ച നടിയുടെ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ച് പകരം ജാമ്യാപേക്ഷ നൽകി. ഇത് കോടതി അടുത്ത ദിവസം പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.