അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുതൽ ബാധിച്ച നഗരങ്ങളിൽ ബംഗളൂരുവും
text_fieldsബംഗളൂരു: കഴിഞ്ഞവര്‍ഷം രാജ്യത്ത് അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുതല്‍ ബാധിച്ച നഗരങ്ങളില്‍ ബംഗളൂരു മൂന്നാം സ്ഥാനത്ത്. 'ഗ്രീന്‍പീസ് സൗത്ത് ഈസ്റ്റ് ഏഷ്യ' നടത്തിയ പഠനത്തില്‍ 12,000ത്തോളം പേര് ബംഗളൂരുവില്‍ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് മരിച്ചതായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഡല്‍ഹിയിലാണ് മലിനീകരണം ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഡൽഹിയിൽ 54,000 പേര് മരിച്ചു. 25,000 പേര് മരിച്ച മുംബൈ ആണ് രണ്ടാം സ്ഥാനത്ത്. എയര്‍ ക്വാളിറ്റി മോണിറ്ററിങ് സാങ്കേതിക വിദ്യയായ ഐ.ക്യു എയര്‍ ഉപയോഗിച്ചാണ് പഠനം നടത്തിയതെന്ന് ഗ്രീന്‍പീസ് അറിയിച്ചു.
2020ല്‍ ഡല്‍ഹി, മെക്സികോ സിറ്റി, സാവോ പോളോ, ഷാങ്ഹായ്, ടോക്യോ എന്നീ നഗരങ്ങളിലായി 1,60,000 പേര് അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് മരിച്ചതായും പഠന റിപ്പോർട്ടിൽ പറയുന്നത്.
ഹൈദരാബാദില്‍ 11,637 പേരും ചെന്നൈയില്‍ 10,910 പേരും ഇത്തരത്തിൽ മരിച്ചു. ലോക്ഡൗണ്‍ കാലത്ത് വായുമലിനീകരണം കുറഞ്ഞെങ്കിലും ലോക്ഡൗണ്‍ എടുത്തുമാറ്റിയതോടെ മലിനീകരണ തോത് വർധിച്ചെന്നും റിപ്പോർട്ടിലുണ്ട്.
അന്തരീക്ഷ മലിനീകരണം മൂലമുള്ള മരണം കുറക്കാന്‍ ഹരിത ഇന്ധനവും മറ്റ് ഊര്‍ജ ഉറവിടങ്ങളും അവലംബിക്കേണ്ടതുണ്ടെന്നും ഗ്രീന്‍പീസ് നിര്‍ദേശിച്ചു. നഗരങ്ങളില്‍ സൈക്ലിങ്, പൊതുവാഹനം, നടത്തം തുടങ്ങിയവക്ക് മുന്‍ഗണന നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്തരീക്ഷ മലിനീകരണം വർധിച്ചതോടെ കാലാവസ്ഥയിൽ ഉൾപ്പെെട മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെന്നും ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ഗ്രീൻപീസ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.