വിഴുങ്ങിയത് രണ്ട് കാന്തം; അടിയന്തര ചികിത്സക്കൊടുവിൽ രണ്ടു വയസ്സുകാരി ആശുപത്രിവിട്ടു
text_fieldsബംഗളൂരു: കാന്തം വിഴുങ്ങിയ രണ്ടു വയസ്സുകാരിയെ അടിയന്തര ശസ്ത്രക്രിയ അടക്കമുള്ള ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് സക്ര ആശുപത്രിയിലെ ഡോക്ടർമാർ. മേയ് 24ന് കളിക്കിടെ രണ്ടു കാന്തം വിഴുങ്ങിയ രണ്ടു വയസ്സുകാരിയെയാണ് വിദഗ്ധ ചികിത്സക്ക് വിേധയയാക്കിയത്. ശസ്ത്രക്രിയ, ദീർഘനാളത്തെ ചികിത്സ എന്നിവക്ക് ശേഷം കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വീട്ടിലേക്ക് മടങ്ങിയെന്നും ഡോക്ടർമാർ അറിയിച്ചു.
കാന്തം വിഴുങ്ങിയ നിലയിൽ ആശുപത്രിയിലെത്തിച്ച കുട്ടിയെ അടിയന്തര ചികിത്സക്ക് വിധേയയാക്കുകയായിരുന്നു. ഉടൻ എക്സ് റേ എടുത്ത് എവിടെയാണ് കാന്തമുള്ളതെന്ന് കണ്ടെത്തിയശേഷം അടിയന്തരമായി ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ നടത്തി.
കുട്ടി വിഴുങ്ങിയ രണ്ടു കാന്തവും കുടലിൽ ഒട്ടിച്ചേർന്ന നിലയിലായിരുന്നു. കൂടുതൽ സമയം കാന്തം വയറിൽ തങ്ങിനിന്നാൽ ജീവൻ തന്നെ അപകടത്തിലാകുമായിരുന്നുവെന്ന് പിഡിയാട്രിക് വിഭാഗം സർജൻ ഡോ. അനിൽ കുമാർ പുര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.