ബംഗളൂരുവിലെ കെങ്കേരി മെട്രോ പാത തുറന്നു; കേരളത്തിലേക്കുള്ള ബസ് യാത്രക്കാർക്കും സൗകര്യപ്രദം
text_fieldsബംഗളൂരു: നമ്മ മെട്രോ പർപ്പിൾ ലൈനിൽ മൈസൂരു റോഡ് സ്റ്റേഷൻ മുതൽ കെങ്കേരി വരെയുള്ള പാത തുറന്നു. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി കെേങ്കരിയിലെത്താൻ കഴിയുമെന്നതാണ് നേട്ടം. നമ്മ മെട്രോ രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി പർപ്പിൾ ലൈൻ കെേങ്കരി വരെ ദീർഘിപ്പിച്ചത് കേരളത്തിലേക്കുള്ള ബസ് യാത്രക്കാർക്കും ഏറെ സൗകര്യപ്രദമാണ്.
നിലവിൽ സാറ്റലൈറ്റ് ബസ്സ്റ്റേഷനിൽനിന്ന് കെേങ്കരി, മൈസൂരു വഴി കേരളത്തിലേക്ക് പുറപ്പെടുന്ന ബസുകളിേലക്കുള്ള യാത്രക്കാർ ദീപാഞ്ജലി നഗർ മെട്രോ സ്റ്റേഷനിൽ ഇറങ്ങി ഒന്നര കിലോമീറ്റർ മാറിയുള്ള സാറ്റലൈറ്റ് ബസ് സ്റ്റാൻഡിലേക്ക് ടാക്സിയിലോ കാൽനടയായോ ആണ് എത്താറ്. കെേങ്കരിയിലേക്ക് മെട്രോ സർവിസ് ദീർഘിപ്പിച്ചതോടെ ബസ് യാത്രക്കാർക്ക് ബോർഡിങ് പോയൻറ് കെേങ്കരി നൽകി മെട്രോ സ്റ്റേഷന് സമീപം കാത്തുനിന്നാൽ മതിയാവും.
സിൽക്ക് ബോർഡ് - ഇലക്ട്രോണിക് സിറ്റി - ബൊമ്മസാന്ദ്ര മെട്രോ പാത പൂർത്തിയാവുന്നതോടെ സേലം, പാലക്കാട് വഴി കേരളത്തിലേക്ക് പോകുന്ന ബസ് യാത്രക്കാർക്ക് മെട്രോ വഴി ഇലക്ട്രോണിക് സിറ്റിയിലെത്തിയാൽ ഇത്തരത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സമയം ലാഭിക്കാനുമാവും. ബൈയപ്പനഹള്ളി - കെ.ആർ പുരത്തേക്കുള്ള പാതയുടെ പ്രവൃത്തിയും പുരോഗതിയിലാണ്. തെക്കൻ കേരളത്തിലേക്കുള്ള ട്രെയിൻ യാത്രക്കാർക്ക് എളപ്പത്തിൽ കെ.ആർ പുരം സ്റ്റേഷനിലെത്താൻ ഇൗ പാത സഹായിക്കും.
മൈസൂരു റോഡ് മുതൽ കെേങ്കരി ബസ്ടെർമിനൽ വരെയുള്ള 6.2 കിലോമീറ്റർ പാതയിൽ നായന്ദനഹള്ളി, രാജരാജേശ്വരി നഗർ, ജ്ഞാനഭാരതി, പട്ടണഗരെ, മൈലസാന്ദ്ര എന്നിവയാണ് മറ്റു സ്റ്റേഷനുകൾ.
രാവിലെ എട്ടു മുതൽ 11 വരെയും ൈവകീട്ട് 4.30 മുതൽ 7.30 വരെയും പർപ്പിൾ ലൈനിലെ ബൈയപ്പനഹള്ളിയിൽനിന്ന് ആരംഭിക്കുന്ന എല്ലാ മെട്രോ ട്രെയിനുകളും കെേങ്കരി വരെ സർവിസ് നടത്തും. പകൽ സമയങ്ങളിൽ യാത്രക്കാർ വർധിച്ചാൽ എല്ലാ ട്രെയിനുകളും കെങ്കേരി വരെ ഒാടിക്കുമെന്നും ബി.എം.ആർ.സി.എൽ എം.ഡി അൻജും പർവേസ് പറഞ്ഞു.
തിങ്കളാഴ്ച മുതൽ ഇൗ റൂട്ടിലെ മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് ബി.എം.ടി.സിയുടെ ഫീഡർ സർവിസുകൾ ആരംഭിക്കും. ഒമ്പത് റൂട്ടുകളിൽ 499 ട്രിപ്പുകളിലായി 35 ബസുകളാണ് സർവിസ് നടത്തുക. രാവിലെ ഏഴു മുതൽ രാത്രി ഒമ്പത് വരെയാണ് സർവിസ്. യാത്രക്കാരുടെ തിരക്കുണ്ടെങ്കിൽ കൂടുതൽ സർവിസ് ഏർപ്പെടുത്തുമെന്ന് ബി.എം.ടി.സി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.