ബംഗ്ലാദേശുകാരുടെയും പൂർവ്വികർ ഹിന്ദുക്കളായിരുന്നു -എഴുത്തുകാരി ഷർബാരി സൊഹ്റ അഹമ്മദ്
text_fieldsകൊൽക്കത്ത: ഇന്ത്യക്കാരെ പോലെ ബംഗ്ലാദേശുകാരുടെയും പൂർവ്വികർ ഹിന്ദുക്കളായിരുന്നുവെന്ന് എഴുത്തുകാരി ഷർബാരി സൊഹ്റ അഹമ്മദ്. ബംഗ്ലാദേശുകാർക്ക് അവരുടെ ഹിന്ദു പാരമ്പര്യത്തെ നിരാകരിക്കാൻ കഴിയില്ല. അവരുടെ പൂർവ്വികർ ഹിന്ദുക്കൾ തന്നെയായിരുന്നു. ഇസ്ലാം മതം പിന്നീടാണെത്തിയതെന്നും ഷർബാരി പറഞ്ഞു.
ബംഗ്ലാദേശികൾക്ക് ഇന്ത്യക്കാരിൽ നിന്നും വ്യത്യാസങ്ങളല്ല, സാദൃശ്യങ്ങളാണ് കൂടുതലുള്ളത്. എന്നാൽ ഇന്ന് ബംഗ്ലാദേശികൾ അവരുടെ ഹിന്ദുത്വ വേരുകൾ മറക്കാൻ ശ്രമിക്കുകയാണെന്നും ഷർബാനി വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ബംഗ്ലാദേശിലെ ഇസ്ലാം മതമാണ് തെൻറ ആദ്യ നോവൽ ‘ഡസ്റ്റ് അണ്ടർ ഹേർ ഫീറ്റ്’ ന് പ്രേരണയായത്. 1940 കളിലെ കൊൽക്കത്തയെ അടിസ്ഥാനമാക്കിയാണ് അത് എഴുതിയിരിക്കുന്നത്. അന്നത്തെ ബ്രിട്ടീഷ് കോളനിവത്കരണവും വർഗീയതയുമാണ് നോവലിൽ ചിത്രീകരിച്ചിരിക്കുന്നത്. 1946ൽ കൊൽക്കത്തയിലുണ്ടായ വർഗീയ കലാപത്തിെൻറ ദൃക്സാക്ഷിയായി ജീവിച്ച വ്യക്തിയാണ് തെൻറ മാതാവെയെന്നും ഷർബാരി കൂട്ടിച്ചേർത്തു.
ധാക്കയിൽ ജനിച്ചുവളർന്ന ഷർബാരി തീവ്രമത നിലപാടുകാരുടെ എതിർപ്പിനെ തുടർന്ന് യു.എസിലേക്ക് കുടിയേറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.