ബീഫ് നിരോധനം ഓർഡിനൻസിന് എതിരെ ഹരജി; സർക്കാറിനോട് ഹൈകോടതി നിലപാട് തേടി
text_fieldsബംഗളൂരു: കർണാടകയിൽ നടപ്പാക്കിയ ഗോവധ നിരോധന കന്നുകാലി സംരക്ഷണ ഒാർഡിനൻസിനെതിരെ ഹൈേകാടതിയിൽ പൊതുതാൽപര്യ ഹരജി.
കന്നുകാലികളെ അറുക്കുന്നത് തടയുന്ന ഒാർഡിനൻസ് പൗരെൻറ ഭക്ഷണ അവകാശത്തെ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ബംഗളൂരു സ്വദേശി മുഹമ്മദ് ആരിഫ് ജമീലാണ് ഹരജി നൽകിയത്.
നിയമസഭയിൽ പാസാക്കിയ വിവാദ ബിൽ നിയമനിർമാണ കൗൺസിലിൽ അവതരിപ്പിക്കാൻ കഴിയാതിരുന്നതോടെ യെദിയൂരപ്പ സർക്കാർ ഒാർഡിനൻസ് പുറത്തിറക്കുകയായിരുന്നു. ജനുവരി ആറിന് ഗവർണർ ഒാർഡിനൻസിന് അനുമതി നൽകി. പശു, പശുക്കിടാവ്, കാള, 13 വയസ്സിൽ താഴെയുള്ള പോത്ത് എന്നിവയെ അറുക്കുന്നതും വിൽക്കുന്നതിനുമാണ് നിരോധനം.
13 വയസ്സിന് മുകളിലുള്ള പോത്തുകളെ വെറ്ററിനറി ഒാഫിസറുടെയോ അധികാരികളുടെയോ അനുമതിയോടെ അറുക്കാം. നിയമം ലംഘിക്കുന്നവർക്ക് മൂന്നു മുതൽ ഏഴു വർഷം വരെ തടവും അരലക്ഷം മുതൽ 10 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. വിവാദ ഒാർഡിനൻസ് പൗരെൻറ മൗലികാവകാശങ്ങളെ ഹനിക്കുന്നതും ഭരണഘടനാവിരുദ്ധവുമാണെന്ന് മുഹമ്മദ് ആരിഫ് ജമീൽ ഹരജിയിൽ ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ 14, 19 ഒന്ന് ജി, 21 വകുപ്പുകൾ നൽകുന്ന അവകാശങ്ങൾ തടയുന്നതാണ് ഒാർഡിനൻസ്. കർണാടകയിൽ താമസിക്കുന്ന ദലിതർ, മുസ്ലിംകൾ, മംഗളൂരിയൻസ്, മലയാളികൾ, വടക്കു കിഴക്കൻ സംസ്ഥാനക്കാർ എന്നിവരുടെ പ്രധാന ഭക്ഷണമാണ് ബീഫെന്നും അവരുടെ ഭക്ഷണ അവകാശത്തെ ഒാർഡിനൻസ് തടയുകയാണെന്നും ഹരജിയിൽ പറഞ്ഞു.
സംശയത്തിെൻറ പേരിൽ ആരുടെ വസ്തുവും പരിശോധിക്കാൻ പൊലീസിന് പൂർണ സ്വാതന്ത്ര്യം നൽകുന്നതിനെും ഹരജി ചോദ്യംചെയ്തു.
േഗാസംരക്ഷണത്തിെൻറ പേരിൽ തീര മേഖലയിൽ ആക്രമണം പതിവാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയ ഹരജിക്കാരൻ ഒാർഡിനൻസ് സ്റ്റേ ചെയ്യണമെന്ന് വാദിച്ചു. അതേസമയം, സർക്കാർ നിയമ രൂപവത്കരണ നടപടിയിലാണെന്ന് അഡ്വക്കറ്റ് ജനറൽ പ്രഭുലിംഗ നാവദഗി ഹൈകോടതിയെ അറിയിച്ചു. ഹരജിക്കാരനുവേണ്ടി അഭിഭാഷകനായ റഹ്മത്തുല്ല കൊത്ത്വാൾ ഹാജരായി.
ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അഭയ് എസ്. ഒാഖ , ജസ്റ്റിസ് ശങ്കർ മാഗധം എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സർക്കാറിനോട് നിലപാട് തേടി. ജനുവരി 18 ന് ഹരജി വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.