ബാങ്ക് ഒാഫ് ബറോഡ കുംഭകോണം; രണ്ട് പേർ കൂടി അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ബാങ്ക് ഒാഫ് ബറോഡ വഴി കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വിദേശത്തേക്ക് കടത്തിയ കേസിൽ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തു. വ്യാപാരിയായ മൻമോഹൻ സിങ് സെഗാൾ, മകൻ ഗഗൻ ദീപ് സിങ് സെഗാൾ എന്നിവരെയാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
ഹോേങ്കാങ്ങിലുള്ള സ്ഥാപനത്തിേലക്കെന്ന പേരിൽ ബാങ്ക് ഒാഫ് ബറോഡയുടെ ഡൽഹി അശോക് വിഹാർ ബ്രാഞ്ച് വഴി 245 കോടി രൂപ കടത്തിയെന്നാണ് ഇവർക്കെതിരായ കേസ്. വ്യാജ അക്കൗണ്ടുകളിലേക്ക് അശോക് വിഹാർ ബ്രാഞ്ച് വഴി 6000 കോടി രൂപ കടത്തിയതായി എൻഫോഴ്സ്മെൻറ് നേരത്തെ കണ്ടെത്തിയിരുന്നു. സംഭവത്തിൽ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒമ്പത് ആയി. വ്യാപാര ആവശ്യത്തിനായാണ് 245 കോടി രൂപ ഹോേങ്കാങ്ങിലെ അക്കൗണ്ടിലേക്ക് അയച്ചതെന്നാണ് മൻമോഹൻ സിങ്ങും ഗഗൻ ദീപ് സിങ്ങും പറഞ്ഞിരുന്നത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് വ്യാപാര ഇടപാടുകളൊന്നും നടന്നിട്ടില്ലെന്നും അക്കൗണ്ട് വ്യാജമാണെന്നും എൻഫോഴ്സ്മെൻറ് കണ്ടെത്തി.
ബാങ്ക് ഒാഫ് ബറോഡ അസിസ്റ്റൻറ് ജനറൽ മാനേജർ എസ്.കെ. ഗാർഗ്, ഫോറിൻ എക്സ്ചേഞ്ച് വിഭാഗം തലവൻ ജൈനേഷ് ദുെബെ എന്നിവരെ നേരത്തെ സി.ബി.െഎ അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.