മേലുദ്യോഗസ്ഥർ അവധി നിഷേധിച്ചു; കോവിഡ് ബാധിച്ച ബാങ്ക് ജീവനക്കാരൻ ജോലിക്കെത്തിയത് ഓക്സിജനുമായി
text_fieldsറാഞ്ചി: മേലുദ്യോഗസ്ഥർ അവധി നിഷേധിച്ചതിനെ തുടർന്ന് ബാങ്ക് ഉദ്യോഗസ്ഥനായ അരവിന്ദ് കുമാർ ജോലിക്കെത്തിയത് ഓക്സിജൻ പിന്തുണയോടെ. ബൊകാറോയിലെ പഞ്ചാബ് നാഷനൽ ബാങ്കിെൻ സെക്ടർ നാല് ബ്രാഞ്ചിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നാണ് മനുഷ്യത്വമില്ലാത്ത നടപടിയുണ്ടായത്.
കോവിഡ് മുക്തനായെങ്കിലും ശ്വാസകോശത്തിന് വൈറസ് ബാധയേറ്റതിനാൽ ഓക്സിജെൻറ സഹായത്തോടെയായിരുന്നു അരവിന്ദ് കുമാർ വീട്ടിൽ ചികിത്സയിൽ കഴിഞ്ഞിരുന്നത്. എന്നാൽ മേലുദ്യോഗസ്ഥർ ജോലിയിൽ പ്രവേശിക്കാൻ സമ്മർദ്ദം ചെലുത്തിയതായി കുടുംബം ആരോപിച്ചു.
'അവധി അപേക്ഷ അവർ തള്ളിയതോടെ അദ്ദേഹം രാജി നൽകി. എന്നാൽ അതും അവർ സ്വീകരിക്കാൻ തയാറായില്ല. വേതനം വെട്ടിച്ചുരുക്കമെന്ന അവരുടെ ഭീഷണിയിൽ വഴങ്ങിയാണ് അദ്ദേഹം ഓക്സിജനുമായി ഓഫീസിലേക്ക് പോയത്'-അരവിന്ദ് കുമാറിനൊപ്പം ബാങ്കിലെത്തിയ ബന്ധുക്കളിൽ ഒരാൾ പറഞ്ഞു. വേറെ ഒരു വഴിയും ഇല്ലാത്തതിനാലാണ് അദ്ദേഹം വീണ്ടും േജാലിയിൽ പ്രവേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ബന്ധുക്കളുടെ പ്രതിഷേധം ശക്തമായതോടെ കുമാറിനെ വീട്ടിലേക്ക് മടങ്ങാൻ അനുവദിച്ചു. ബാങ്ക് മേലധികാരികൾ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.