രാജ്യത്ത് ബാങ്ക് തട്ടിപ്പ് നടത്തി നാടുവിട്ടവർ 28 പേർ
text_fieldsന്യൂഡൽഹി: വിജയ് മല്യ, നീരവ് മോദി എന്നിവർക്കൊപ്പം, ബാങ്ക് തട്ടിപ്പ് നടത്തി ക്രിമിനൽ നടപടി നേരിടുന്ന 28 പേർ വിദേശത്ത് കഴിയുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ പാർലമെൻറിൽ അറിയിച്ചു.
2018 ജൂൺ 30 വരെയുള്ള മൂന്നര വർഷത്തെ വിവരങ്ങൾ അനുസരിച്ച് വിദേശത്തു കഴിയുന്നവർ ഇവരാണ്: പുഷ്പേഷ് ബെയ്ദ്, ആഷിഷ് ജോബൻപുത്ര, സണ്ണി കൽറ, ആരതി കൽറ, സഞ്ജയ് കൽറ, വർഷ കൽറ, സുധീർകുമാർ കൽറ, ജതിൻ മേത്ത, ഉമേഷ് പരേഖ്, കമലേഷ് പരേഖ്, നിലേഷ് പരേഖ്, വിനയ് മിത്തൽ, ഏകലവ്യ ഗാർഗ്, സി.ജെ. മിത്തൽ, നിതിൻ ജയന്തിലാൽ സന്ദേസര, ദീപ്തിബെൻ സന്ദേസര, നീഷാൽ മോദി, മെഹുൽ ചോക്സി, സബ്യ സേഥ്, രാജീവ് ഗോയൽ, അൽക്ക േഗായൽ, റിതേഷ് ജെയിൻ, ഹിതേഷ് നരേന്ദ്രഭായ് പേട്ടൽ, മയൂരിബെൻ പേട്ടൽ, ആശിഷ് സുരേഷ്, പ്രീതി ആശിഷ് ജോബൻപുത്ര.
ഇവരെ വിട്ടുകിട്ടുന്നതിന് ബന്ധപ്പെട്ട രാജ്യങ്ങളോട് ഇതിനകം അഭ്യർഥിച്ചിട്ടുണ്ട്. ഇത്തരം പിടികിട്ടാപ്പുള്ളികളുടെ ഇന്ത്യയിലെ സ്വത്ത് കണ്ടുകെട്ടുന്നതിന് പാർലമെൻറ് നിയമനിർമാണം നടത്തിവരുകയാണെന്നും വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് ലോക്സഭയിൽ കെ.വി. തോമസിെന അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.