മാർച്ച് 15, 16 തിയതികളിൽ ബാങ്ക് പൊതുപണിമുടക്ക്
text_fieldsന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ ബാങ്ക് സ്വകാര്യവത്കരണ നയത്തിനെതിരെ സമരത്തിന് ആഹ്വാനം ചെയ്ത് ബാങ്ക് യൂണിയനുകൾ. മാര്‍ച്ച് 15, 16 തീയതികളില്‍ ദേശവ്യാപക പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യു.എഫ്.ബി.യു) അറിയിച്ചു. ഇന്ന് ചേര്‍ന്ന് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഹൈദരാബാദിൽ ഒൻപത്ബാങ്ക് യൂണിയനുകൾ സംയുക്തമായി ചേർന്ന യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞാഴ്ച നടന്ന കേന്ദ്ര ബജറ്റിൽ പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ബാങ്ക് ജീവനക്കാർ പണിമുടക്ക് നടത്താൻ തീരുമാനിച്ചത്. ഐഡിബിഐ ബാങ്കിനെയും രണ്ടു പൊതുമേഖല ബാങ്കുകളെയും സ്വകാര്യവത്കരിക്കുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം.
കൂടുതല്‍ സമരപരിപാടികളിലേയ്ക്ക് നീങ്ങുന്നത് സംബന്ധിച്ച് തുടര്‍ന്ന് തീരുമാനിക്കുമെന്നും യുഎഫ്‌ബിയു കണ്‍വീനര്‍ അറിയിച്ചു. പണിമുടക്കിന് മുന്നോടിയായി ഫെബ്രുവരി 19ന് സംസ്ഥാന തലസ്ഥാനങ്ങളിൽ ധർണ സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.