ബാങ്ക് ഓഫ് ബറോഡ വേൾഡ് ആപ്പിന് ആർ.ബി.ഐ നിരോധനം
text_fieldsന്യൂഡൽഹി: സൈബർ തട്ടിപ്പിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കാൻ കർശനനടപടികൾ നിർദേശിച്ച് ധനകാര്യമന്ത്രാലയം. അടുത്തിടെ നടന്ന ബാങ്ക് ഓഫ് ബറോഡ വേൾഡ് ആപ്പ് അഴിമതി ഉൾപ്പെടെയുള്ള സംഭവങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു നടപടി. 2023 ൽ മാത്രം ഇന്ത്യയുടെ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ 1.1 ദശലക്ഷത്തിലധികം സൈബർ തട്ടിപ്പ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വർധിച്ചുവരുന്ന ഈ സാഹചര്യം നേരിടാൻ ആഭ്യന്തര മന്ത്രാലയം ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്‍റർ സ്ഥാപിച്ചിട്ടുണ്ട്.
മെറ്റീരിയൽ സൂപ്പർവൈസറി ആശങ്കകൾ ചൂണ്ടിക്കാട്ടി 2023 ഒക്ടോബറിൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) ബാങ്ക് ഓഫ് ബറോഡയുടെ മൊബൈൽ ആപ്ലിക്കേഷനായ 'ബോബ് വേൾഡ്'-ൽ പുതിയ ഉപഭോക്താക്കളെ ഉൾപ്പെടുത്തുന്നതിൽ നിന്ന് തടഞ്ഞു. 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് സെക്ഷൻ 35 എ പ്രകാരമാണ് ഇത്തരമൊരു തീരുമാനത്തിൽ എത്തിയതെന്നും ആശങ്കകൾ പരിഹരിക്കുന്നതിന് നേരത്തെ തന്നെ തിരുത്തൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ബാങ്ക് വ്യക്തമാക്കി.
'ബോബ് വേൾഡ്' ആപ്ലിക്കേഷനിൽ ബാങ്കിന്‍റെ ഉപഭോക്താക്കൾക്ക് ഓൺബോർഡിംഗ് പോരായ്മകൾ പരിഹരിക്കുന്നതിനും ബാങ്കിന്‍റെ അനുബന്ധ പ്രക്രിയകൾ ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആർ.ബി.ഐ അറിയിച്ചു. പുതിയ വ്യാപാരികളെ അവതരിപ്പിക്കുമ്പോൾ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും നോ യുവർ കസ്റ്റമർ (കെ.വൈ.സി) നടപടിക്രമങ്ങൾക്കും സൂക്ഷ്മതയ്ക്കും ധനകാര്യമന്ത്രാലയത്തിന് പിന്തുണ നൽകണമെന്നും സുരക്ഷാ ലംഘനങ്ങൾക്ക് കൂടുതൽ സാധ്യതയുള്ളതിനാൽ ഇത് ബിസിനസ് കറസ്‌പോണ്ടന്‍റുകൾക്ക് (ബി.സി) ബാധകമാണെന്നും ആർ.ബി.ഐ യുടെ റിപ്പോർട്ടിൽ പറയുന്നു.
സൈബർ തട്ടിപ്പുകൾ കൂടുതലുള്ള മേഖലകളിൽ ബി.സി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കൂടാതെ വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മൈക്രോ എ.ടി.എമ്മുകൾ തടയുകയും ചെയ്യണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.