നോട്ടു നിരോധനം അസംഘടിത മേഖല തളർത്തി – സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്
text_fieldsന്യൂഡൽഹി: നോട്ടുനിരോധനം ഏറ്റവും കൂടുതൽ തളർത്തിയത് അസംഘടിത മേഖലയെയാണെന്ന് സാമ്പത്തിക വിദഗ്ധ ഡോ. ജയതി ഘോഷ്. കള്ളപ്പണം, കള്ളനോട്ട്, അഴിമതി തുടങ്ങിയവയൊന്നും ഇല്ലാതാക്കാൻ നോട്ട് നിരോധനത്തിന് കഴിഞ്ഞില്ലെന്നും ജയതി ഘോഷ് ചൂണ്ടിക്കാട്ടി. നോട്ട് നിരോധനം സൃഷ്ടിച്ച സാമൂഹിക, സാമ്പത്തിക ആഘാതത്തെക്കുറിച്ച് ഡൽഹി മഞ്ച് സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.
രാജ്യത്ത് നയപരമായ പ്രതിസന്ധി ഉണ്ടാക്കുകയും ഉപയോക്താവിെൻറ വാങ്ങൽ ശേഷി ചോർത്തുകയും ചെയ്ത നടപടിയാണ് നോട്ട് നിരോധനമെന്ന് സാമ്പത്തിക വിദഗ്ധനായ പ്രഫ. സി.പി ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. ഡോ. വഖാർ അൻവർ, ജോസ് മോൻ എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.