മല്യയുടെ ആസ്തികൾ ബാങ്കുകൾക്ക് ഉപയോഗിക്കാമെന്ന് കോടതി
text_fieldsമുംബൈ: മദ്യരാജാവ് വിജയ് മല്യയുടെ കണ്ടുകെട്ടിയ ആസ്തികൾ ഉപയോഗിക്കാൻ ബാങ്കുകൾക്ക് കോടതി അനുമതി. മുംബൈയിലെ കോടതിയാണ് മല്യക്ക് വൻതുക വായ്പ നൽകിയ ബാങ്കുകൾക്ക് ആസ്തികൾ പണമാക്കി മാറ്റാമെന്ന വിധി പുറപ്പെടുവിച്ചതെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടേററ്റ് വൃത്തങ്ങൾ അറിയിച്ചു.
ബോംബെ ഹൈകോടതിയിൽ അപ്പീൽ പോകുന്നതിന് ജനുവരി 18 വരെ സാവകാശം അനുവദിച്ചിട്ടുണ്ട്. കോടിക്കണക്കിന് രൂപ വായ്പയെടുത്ത മല്യ, 2016 മാർച്ചിൽ നാടുവിട്ടശേഷം ബ്രിട്ടനിലാണിപ്പോൾ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർട്യമാണ് കണ്ടുകെട്ടിയ ആസ്തികൾ പണമാക്കിമാറ്റാനുള്ള അനുമതി തേടി കോടതിയെ സമീപിച്ചത്.
ഈ ആസ്തികൾ ബാങ്കുകൾ ഉപയോഗിക്കുന്നതിൽ എതിർപ്പില്ലെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ എൻഫോഴ്സ്മെൻറ് ഡയറക്ടേററ്റ് കോടതിയെ അറിയിച്ചിരുന്നു. 6203.35 കോടി രൂപയും 2013 മുതലുള്ള 11.5 ശതമാനം പലിശയും സ്വത്തുക്കൾ പണമാക്കി മാറ്റി നേടിയെടുക്കാമെന്നാണ് ബാങ്കുകൾ കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.